Thursday, December 16, 2010

പേരാറെന്നോ പെരിയാറെന്നോ പേരൊന്നുമില്ലാത്ത പുഴ

ഒരേ ഗർജ്ജനമുള്ള കടലിനെ
മടുത്ത്
തിരിച്ചൊഴുകണമെന്നുണ്ട്

അതുകൊണ്ടാണ്‌
ആലോചനകളിൽ മുഴുകി
ഇടയ്ക്കിടയ്ക്ക്
ഒഴുകാൻ മറന്നുപോകുന്നത്
വറ്റി വറ്റി
തീർന്നുപോകുന്നത്

9 comments:

  1. എങ്കിൽ പിന്നെ ഗർജ്ജനമൊന്നുമാറ്റിപ്പിടിക്കാം, വറ്റുന്നതിന് മുടന്തൻ ന്യായം പറയില്ലല്ലൊ!

    ReplyDelete
  2. കടലിനോളം പോരില്ലെങ്കിലും ഒരു തടാകത്തിലേയ്ക്കെങ്കിലും വഴിമാറിയൊഴുകണമെന്ന് തോന്നാത്ത പുഴയുണ്ടാവുമോ ശ്രീനാഥൻ മാഷേ. അതുപോലുമാവാതെ വരുമ്പോഴാണ്‌ തിരിഞ്ഞൊഴുകാനായുന്നത്. വരണ്ടകാലങ്ങളിൽ വറ്റിപ്പോകാൻ മുടന്തൻ ന്യായങ്ങൾ വേണമെന്നുണ്ടോ. അറിയാതങ്ങ് വറ്റുകയല്ലേ... @ രമേശ്.അങ്ങനെ സംശയിക്കണം... :-) സാവിത്രി രാജീവന്റെ 'പേരുകളുടെ വ്യാപാരി' എന്ന കവിത നോക്കൂ.

    ReplyDelete
  3. വരളാതിരിക്കട്ടെ
    നിൻ ചുണ്ടുകൾ,
    അതിഗ്രീഷ്മവേദനകളിൽ
    വറ്റിവറ്റി
    ഒഴുകാൻ മറന്ന്.

    ReplyDelete
  4. വറ്റാതിരിക്കട്ടെ..ഈ വാക്കുകള്‍

    ReplyDelete
  5. തിരിച്ചു ഒഴുകാന്‍ കഴിയില്ലെന്ന തിരിച്ചറിവ്.വറ്റി വരളുകയാണ് എളുപ്പം.

    ReplyDelete
  6. എത്ര കൊതിച്ചാലും ഇനിയൊരു തിരിച്ച് പോക്ക് അസാധ്യമാണ്‌. പക്ഷേ ഇഷ്ടമുള്ളിടത്തേക്ക് വഴിമാറി ഒഴുകാമല്ലോ?

    ReplyDelete
  7. കൊള്ളാം കവിതയും കമെന്റുകളും

    ReplyDelete