കണ്ണ്
ഒരു സൂചിയും
നോട്ടം
നേർത്തൊരു നൂലുമാണ്
അവളുടെ ഉടൽ
പാകത്തിനു വെട്ടിവെച്ച
പുത്തൻ തുണിയും
കണ്ടുകണ്ട്
ഞാനവളെ നെയ്തെടുക്കുന്നു
മാർക്കറ്റിലെത്തുമ്പോൾ
അവൾക്കുവേണ്ടി
അക്ഷമയുടെ ഒരു വലിയ ക്യൂ
പ്രത്യക്ഷപ്പെടുന്നുണ്ട്,
മാർക്വിസിന്റെ പുസ്തകത്തിനും
രജനീകാന്തിന്റെ
തിരയാട്ടജാലത്തിനും
വേണ്ടിയെന്ന പോലെ
അതിലേറെ സഹനപൂർവം.
മഞ്ഞിലും മഴയിലും
അവളെച്ചേർത്തു തുന്നിക്കൂട്ടിയ
ചൂടുടുപ്പുകൾക്കു വേണ്ടി
എണ്ണമറ്റ നഗരങ്ങൾ
വരിവരിയായി നിൽക്കുന്നു,
മറ്റൊന്നിലും
കാഴ്ച കലർന്നുപോകാതെ
കാഴ്ച!!!!
ReplyDeleteകണ്ണ്
ReplyDeleteഒരു സൂചിയും
നോട്ടം
നേർത്തൊരു നൂലുമാണ് - മൌലികം, മനോഹരം!
vyaktham.
ReplyDeleteകണ്ണ്
ReplyDeleteഒരു സൂചിയും
നോട്ടം
നേർത്തൊരു നൂലുമാണ്
ഹൃദ്യം!
crisp!
ReplyDeleteആദ്യവരികളുടെ ഭംഗി.... മഹനീയം
ReplyDeleteകണ്ണ്
ReplyDeleteഒരു സൂചിയും
നോട്ടം
നേർത്തൊരു നൂലുമാണ്
Hats off!!!
ആദ്യത്തെ നാലു വരികൾക്ക്........
ReplyDeleteവളരെ നന്നായി. അഭിനന്ദനങ്ങൾ.
മറ്റൊന്നിലും കാഴ്ച്ച കലര്‍ന്നു പോകാത്ത ഒരു കവിത..
ReplyDeleteവളരെ ഹൃദ്യം.
ഉപഭോഗ വസ്തുവാക്കപ്പെടുന്ന സ്ത്രീകള്‍ ..
ReplyDeleteകണ്ണും നോട്ടവും കൊണ്ട്, അവളെച്ചേർത്തു തുന്നിക്കൂട്ടിയ ചൂടുടുപ്പുകൾക്കായി വരി നില്‍ക്കുന്നവര്‍......
ReplyDeleteനന്നായിരിക്കുന്നു.....
good one...
ReplyDeleteകവിത ! കവിത ! കവിത !
ReplyDelete