Tuesday, December 28, 2010

പ്രണയം എന്നൊരു വേട്ടക്കാരൻ

അവനറിയാം
ഇര
ഒരു മിടിപ്പു ദൂരത്തിലുണ്ടെന്ന്

പറക്കാനോ
പറക്കുമ്പോലെ
കുതികാലിലൂന്നി പാഞ്ഞുപോകാനോ
അതിനാവതില്ലെന്ന്

കണ്ണിലേയ്ക്കടർന്നു
പതിയ്ക്കുമപ്രതീക്ഷിത വെളിച്ചത്തിൽ
പകച്ചു നിൽക്കും മുയലിനെപ്പോലെ
നിലാവിലേയ്ക്കുറ്റു നോക്കി
ആണി
യി

തൂ
ങ്ങി
പി ട ഞ്ഞ്
പി ട ഞ്ഞ്
അതു
തളർന്ന് കിടക്കുകയാവുമെന്ന്
ഒരമ്പുപോലും
തൊടുക്കേണ്ടതില്ലെന്ന്

ഒരുപിടി
കറുകമാത്രം മതിയാകുമെന്ന്

11 comments:

  1. ഒരു പിടി കറുക മാത്രം മതിയെന്നു.. ഈ സത്യത്തെ എങ്ങനെ ധിക്കരിക്കും?

    ReplyDelete
  2. പ്രണയം എന്നാല്‍ ഇരയും വേട്ടക്കാരനും ആണോ?
    എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. പ്രണയിക്കുക വേട്ടയാടല്‍ അല്ല.
    വേട്ടയാടുന്ന പ്രണയം പുരുഷ കേന്ദ്രീകൃതമായ മൃഗ വാസനയാണ്.
    പ്രണയം പരമമായ ധ്യാനമാണെന്ന് ഓഷോ പറഞ്ഞത് എത്രയോ ശരി.

    ReplyDelete
  3. പ്രണയത്തിന്റെ ഉപാസകനായ നല്ലൊരു കവിയുടെ വിയോജിപ്പു കണ്ടോ അനിൽ? പ്രണയത്തിന്റെ ഇരകൾ കെണികൾ ഒരിക്കലും തിരിച്ചറിയില്ല, കറുകത്തുമ്പിൽ കയറിപ്പിടിച്ച് അതിൽ കയറി ഇരുപ്പാകും, ധ്യാനിച്ച് ധ്യാനിച്ച് ഓഷോ എവിടെപ്പോയാവോ?

    ReplyDelete
  4. @ ഭാനു. പ്രണയം ഒരു വേട്ടക്കാരനാണ്‌, അതിനു അതിലകപ്പെടുന്നവരോട് ഒരു ദയവുമില്ല, (വിരഹം വേദന, ഉറക്കമില്ലായ്മ....) പ്രണയത്തിൽ വീഴാൻ വലിയ കാരണങ്ങളൊന്നും ആവശ്യമില്ല എന്നൊക്കെയാണ്‌ ഞാൻ പറയാൻ ശ്രമിച്ചത്. അത് ശാകുന്തളത്തിന്റെ ഒരോർമ്മപ്പെടുത്തൽ കൂടിയാണ്‌. പ്രണയത്തിന്റെ ഉപാസകാ നീയിപ്പോൾ അതിന്റെ ലഹരിയിലാണ്‌....
    ശ്രീനാഥൻ മാഷ്, സ്മിത... സന്തോഷം

    ReplyDelete
  5. @എം. ആര്‍.അനിലന്‍
    പ്രണയത്തെ വേട്ടക്കാരനായി കാണുന്നതിലൂടെ "പ്രണയത്തില്‍ വീഴുന്നു" എന്ന പരമ്പരാഗത സങ്കല്പത്തെ ഉയര്ത്തിപിടിക്കയാണ് അനില്‍ ചെയ്തത്. അതിനോടാണ് എനിക്ക് വിയോജിപ്പ്. പ്രണയം മനുഷ്യനെ ഉയര്‍ത്തുകയാണ് എന്നാണ് എന്റെ അനുഭവവും വിശ്വാസവും. ചേതനയറ്റ ലോകത്തെ അത് സചേതനമാക്കുന്നു.

    @ശ്രീനാഥന്‍
    ശ്രീ മഷേ, ഓഷോ മാത്രമല്ല ഹൃദയഭാഷണം നടത്തിയ എല്ലാ ജ്ഞാനികളും വിസ്മരിക്കപ്പെടുന്ന ഒരു കാലത്താണ് നാം.

    ReplyDelete
  6. njanoru kaviyo, niroopakano alla enkilum anil mashee thankal parayunath angeekarikunu..... pranayathinte yathartha mugham ee paranja oru veetakarantethalle...... onu nashtapettal verronine thedipokunna; vishramamillatha oru vettakaranteth.........

    ReplyDelete
  7. പ്രണയത്തിന് കറുക മതി.മനോഹരമായ കണ്ടെത്തല്‍...

    ReplyDelete
  8. ഭാനു നിന്നെ നിന്റെ പ്രണയ വിശ്വാസങ്ങൾ കാത്തു രക്ഷിക്കട്ടെ!. സുസ്മേഷ്, ഈ ബ്ളോഗിൽ വന്നു സംസാരിക്കാൻ കാണിച്ച താല്പര്യത്തിനു വളരെ സന്തോഷം. Djith വിനും നന്ദി

    ReplyDelete
  9. നല്ല കവിത.
    കറുക കണ്ടു വീണുപോകുന്ന പ്രണയമാണിന്നിന്റെ സാക്ഷിപത്രം!

    ReplyDelete
  10. ഒരുപിടി
    കറുകമാത്രം മതിയാകുമെന്ന് !

    അതേ..

    ReplyDelete
  11. നല്ല കവിത.പ്രണയത്തിന്റെ സുഖം ഒന്നു വേറേതന്നെയാണേ

    ReplyDelete