Monday, December 13, 2010

ആശ്വാസം

കവിതയുടെ
ഇടതൂർന്ന വനാന്തരത്തിലൂടെ
നടക്കുമ്പോൾ
കൂടെ ആരുമില്ലെന്ന ഭയപ്പെരുക്കങ്ങളിൽ
തള്ളിവന്നൂ
നിശ്ശബ്ദതയുടെ ഒരാഴക്കയം

ഉള്ളിലെ ശ്വാസം മുഴുവൻ
വീണുമുങ്ങുന്ന ജലാശയത്തിൽ കിടന്നാണ്‌,
അതിവിദൂരതയിൽ നിന്ന്
ഒരു മഞ്ഞവേരുപോലെ
കൈകളെച്ചുറ്റിവരിഞ്ഞ്
നിന്റെ വിളിയോ പറച്ചിലോ കേട്ടത്
വാക്കുകൾ വറ്റിച്ചെടുത്ത
നിന്റെ ആശ്വാസ ജലശ്ളോകങ്ങളിൽ
അലിഞ്ഞുപോയി
ഏകാന്തവനാന്തരം

ഞാനൊറ്റയ്ക്കു നിൽക്കുമ്പോൾ
ഒരു പച്ചിലക്കുടമരമായി,
മേലേ മേഘനിഴലായി
നീ

13 comments:

  1. നിന്റെ ആശ്വാസ ജലശ്ളോകങ്ങളിൽ
    അലിഞ്ഞുപോയി
    ഏകാന്തവനാന്തരം

    ReplyDelete
  2. generates a silence..the lines are beautiful..
    വാക്കുകൾ വറ്റിച്ചെടുത്ത
    നിന്റെ ആശ്വാസ ജലശ്ളോകങ്ങളിൽ
    അലിഞ്ഞുപോയി
    ഏകാന്തവനാന്തരം..ith mathram alpam (alpam!) muzhach nilkunna pole..

    ReplyDelete
  3. കവിതയുടെ വനാന്തരങ്ങളില്‍ കൂടെ ആരുമില്ലയിരുന്നെന്നോ !!!

    ReplyDelete
  4. അകലങ്ങളിൽ നിന്ന് തുണ വരട്ടേ,കവിതയിലൂടെ നട ന്നു കൊണ്ടേയിരിക്കട്ടേ അനിൽ എന്ന് ആശംസിക്കുന്നു!

    ReplyDelete
  5. "ഞാനൊറ്റയ്ക്കു നിൽക്കുമ്പോൾ
    ഒരു പച്ചിലക്കുടമരമായി,
    മേലേ മേഘനിഴലായി
    നീ "

    ഒരിക്കലും ഒറ്റയ്ക്കല്ലെന്നും ഒറ്റയ്ക്ക് ആക്കില്ലെന്നും പറയുന്നുണ്ടല്ലോ അനില്‍ ഈ വരികള്‍ ..

    ReplyDelete
  6. കൊള്ളാം. വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  7. ഒറ്റയ്ക്കല്ല എന്നു ആവർത്തിക്കുന്നു കാലം, ല്ലേ. നന്നായി കവിത.

    ReplyDelete
  8. ആര് പറഞ്ഞു ഒറ്റയ്ക്ക് നടക്കാന്‍ ?
    :-)

    ReplyDelete
  9. ഈ കവിതയിലെ വനനിശബ്ദതയില്‍ മനസ്സുടക്കുന്നു. ഒരുപാടിഷ്ടമായി.

    ReplyDelete
  10. വിളിയോ പറച്ചിലോ ഒരു പച്ചിലക്കുടമരമായെങ്കില്‍ തീര്‍ച്ചയായും..എഴുത്തുകൈകളെ അത് ചുറ്റിവരിയില്ല..ഇനിയും ഇങ്ങിനെ മനോഹരമായെഴുതുക..

    ReplyDelete
  11. കവിത കൂടെ ഉണ്ടെങ്കില്‍ ...

    ReplyDelete