Saturday, December 4, 2010

ജലരൂപങ്ങൾ

ശീതകാലങ്ങളിൽ
ഖരജലം,
തണുത്തുറഞ്ഞ്
ഉളളിലുള്ളിലേയ്ക്ക് ചിറകുകളൊതുക്കി
ഒരു നനഞ്ഞ കിളിയായി.

ഹിമയുഗത്തിൽ
വിത്തുകളെല്ലാം
ഉള്ളിൽ പൊതിഞ്ഞു വെച്ചതുപോലെ
സ്വപ്നങ്ങളെയെല്ലാം
തന്മാത്രകൾക്കുള്ളിലൊളിപ്പിച്ചൊളിപ്പിച്ചു വെച്ച
ജലത്വം

ഉഷ്ണവേനലിൽ
ദാഹനീരാവിയായി
കഠിന തന്മാത്രകൾ തമ്മിൽ
കൈപ്പടങ്ങൾ വിടുവിച്ച്,
വേർപെട്ടു പോകുന്നതിന്റെ
അനിശ്ചിത രൂപാന്തരങ്ങളിൽപെട്ടുഴറി,
ആരുമറിയാതെ
അന്തരീക്ഷപഥങ്ങളിലലഞ്ഞലഞ്ഞ്...

മിതശീതോഷ്ണദിനങ്ങളിൽ
ആർദ്രതയുടെ ഒരിടനാഴിക്കാറ്റിലും
സ്നാനത്തിന്റെ കുളിരിലും
മുഖത്തേയ്ക്കു കുടഞ്ഞിടുന്ന ഉന്മേഷത്തിലും
മനസ്സിന്റെ
വരണ്ട കിണറ്റിലേയ്ക്ക് കിനിഞ്ഞിറങ്ങുന്ന
ചുടുനീരുറവയിലും,
ജലരൂപങ്ങൾക്കുണ്ട്
പലതരം
പ്രണയകേളികൾ

ജലം,
പ്രണയമെന്ന്
മറ്റൊരു പേരുള്ളവൾ

10 comments:

  1. നന്നായിരിക്കുന്നു കവിതയുടെ കെമിസ്ട്രി അഥവാ കെമിസ്ട്രിയുടെ കവിത. ജലഭാവങ്ങൾ..

    ReplyDelete
  2. ജലമുറയാതെ ഒഴുകട്ടേ അധികകാലവും, നല്ല രൂപകം!

    ReplyDelete
  3. ജലരൂപങ്ങൾക്കുണ്ട്
    പലതരം
    പ്രണയകേളികൾ

    ReplyDelete
  4. ജലം,
    പ്രണയമെന്ന്
    മറ്റൊരു പേരുള്ളവൾ...
    നല്ല കണ്ടുപിടിത്തം...സത്യം.. :D

    ReplyDelete
  5. നല്ല രചന..

    രാംമോഹന്‍ പാലിയത്ത് ന്‍റെ "പ്ലാസ്മേ നീ എവിടെ?" എന്ന കവിത ഓര്‍മപ്പെടുത്തുന്നു.. സാമ്യത കൊണ്ടല്ല, (എന്നാല്‍ എന്തോ ഒരു സാമ്യത കൊണ്ട് ആണ് താനും..)

    ReplyDelete
  6. ജലം,
    പ്രണയമെന്ന്
    മറ്റൊരു പേരുള്ളവൾ...

    അവള്‍ക്ക് പല പേരുകളുണ്ട് :)

    ReplyDelete
  7. പ്രണയമെന്നു മറു പേരുള്ളവള്‍ .

    ReplyDelete
  8. ജലത്തിന് പ്രണയമെന്ന പേരുണ്ടെന്ന് എഴുതിയതിന് നന്ദി, സുഹൃത്തേ.

    ReplyDelete
  9. നന്നായിരിക്കുന്നു കവിത

    ReplyDelete