Tuesday, November 30, 2010

മരണനെല്ലിക്ക

ഒരുവൾ
ഭർത്താവിന്റെ ചിതയ്ക്കരുകിൽ
നെഞ്ച് കത്തിച്ചു വെച്ച്
വിങ്ങിപ്പൊട്ടിക്കരയുമ്പോൾ
കെട്ട്യോൻ ചത്ത്
പതിനെട്ടാണ്ട് കഴിഞ്ഞിട്ടും
ഒറ്റയ്ക്കു പാർക്കുന്ന ശ്യാമളേടത്തി
പ്രേതബാധയൊഴിക്കാൻ
അവളുടെ ശിരസിൽത്തൊട്ട്
ഒരു നാട്ടുമന്ത്രം ചൊല്ലി
'ആദ്യം ചവർക്കും
പിന്നെ മതിരിയ്ക്കും
അത്രേള്ളൂ...'

13 comments:

  1. ഹാ..ഹാ.. ബാധയൊഴിയട്ടെ.

    ReplyDelete
  2. അങ്ങനെയെങ്കിലും ഒഴിഞ്ഞു പോകുമല്ലോ..?

    ReplyDelete
  3. നല്ല കവിത, പ്രേതമായി മാറട്ടേ അദ്ദ്യേം ആദ്യം എന്നു ഭാര്യമാരു കരുതിയാലോ?

    ReplyDelete
  4. നേര്.


    കവിതയുടെ പേരാണ് ഏറെ ഇഷ്ടപെട്ടത്

    ReplyDelete
  5. ഹഹഹ.. ഈ ചിന്തയ്ക്ക് നെല്ലിക്ക തന്നെ ഔഷധം :)

    ReplyDelete
  6. നല്ല മന്ത്രം...നല്ല തലക്കെട്ട്‌...
    നന്നേ...ബോധിച്ചു... ആശംസകള്‍...

    ReplyDelete
  7. nannayittundu ee manthram ha ha ha :))

    ReplyDelete
  8. നല്ല കവിത, കലക്കി.

    ReplyDelete
  9. ഒറ്റയ്ക്കു പാർക്കുന്ന ശ്യാമളേടത്തിക്കല്ലേ അറിയൂ ഭർത്താവിന്റെ കൂടെ പാർത്തത്തിന്റെ ചവർപ്പും പിന്നയാൾ പോയപ്പോൾ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ മധുരവും. ദ്വയമാണല്ലോ ജീവിതത്തിന്റെ അർത്ഥങ്ങൾ.

    ReplyDelete