Tuesday, November 23, 2010

ലഹരിമാർഗ്ഗം

സ്ത്രീയ്ക്കു പലതരത്തിലുള്ള പ്രണയങ്ങൾ
പുരുഷന്‌ പലനിറത്തിലുള്ള ബ്രാൻഡുകൾ

9 comments:

  1. രണ്ടും ലഹരി തന്നെ.
    അതില്‍ ആമഗ്നരായവര്‍ക്ക്‌.
    ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ?

    ReplyDelete
  2. ജീവിതത്തിന്റെ സാധാരണതകളിൽ നിന്ന് ലഹരികണ്ടെത്തുന്നതിൽ പെണ്ണിനുള്ള ശേഷി ആണിനില്ല എന്നതുകൊണ്ടാണ്‌ അവൻ വേറെ ലഹരി തേടുന്നത് . പ്രണയം പെണ്ണിനോളം അനുഭവിക്കാൻ ആണിനാവില്ല എന്നാണ്‌ എന്റെ വിചാരം. ആണിനിഷ്ടം രതിയാണ്‌..പ്രണയമില്ലാത്ത രതി പോലും ആണിന്റെ ലഹരിയാണ്‌.... മലയാളിപ്പുരുഷന്റെ വൈകുന്നേരങ്ങളെല്ലാം ബ്രാൻഡഡായി മാറിക്കഴിഞ്ഞിരിക്കുന്നു...

    ReplyDelete
  3. മാഷ്ക്ക് ന്താ രണ്ടും വേണ്ടാ ന്നാണോ?

    ReplyDelete
  4. ആണിലൊരു പെണ്ണുള്ളതുകൊണ്ടാണ്‌ അവന്‌ പ്രണയം സാദ്ധ്യമാകുന്നത്. പ്രണയിയ്ക്കുന്നവനെ പണ്ട് പെൺകോന്തനെന്നാണ്‌ തറവാടികളായ ആണുങ്ങൾ വിളിച്ചിരുന്നത്... കൃഷ്ണനും രാമനും രണ്ട് തരം ഇന്ത്യൻ പുരുഷസങ്കല്പങ്ങളാണ്‌. പ്രണയരതിയുടേയും രാഷ്ട്രീയരതിയുടേയും. തീരാത്ത തേടലാകുന്നു ജന്മം എന്ന് സുഗതകുമാരിയെഴുതുമ്പോൾ അയ്യപ്പപ്പണിയ്ക്കര്‌ ഗോപികാദണ്ഡകത്തിൽ വെറും രാഷ്ട്രീയം പറയുന്നതിന്റെ രാസകാരണം വേറെന്താണ്‌? പക്ഷേ കള്ളടിക്കാരായ മലയാളിപ്പുരുഷന്റെ ആദിമ മാതൃക ദേവേന്ദ്രനാവാനേ വഴിയുള്ളു... അഹല്യയുടെ കാര്യം ഓർക്കുമ്പോൾ മൂപ്പര്‌ ലേശം വശപ്പെശകാണെന്ന് നമുക്കറിയാം.എന്നാലും ശ്രീനാഥൻ മാഷേ വയസായില്ലേ ഇനിയിപ്പം...

    ReplyDelete
  5. രണ്ടുവരികളിൽ ചാരിനിന്നു പറഞ്ഞ കാര്യങ്ങൾ നന്നായിരിക്കുന്നു.
    മദ്യപാനം മലയാളിക്കു ആചാരമായിരിക്കുന്നു..


    എന്നാലും ചിലസംശയങ്ങൾ തോന്നിയതു പറയട്ടെ..

    “പ്രണയം പെണ്ണിനോളം അനുഭവിക്കാൻ ആണിനാവില്ല എന്നാണ്‌ എന്റെ വിചാരം.“ ശരിയാണോ? പ്രണയത്തീയിൽ തീർന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിൽനിന്നു കുറവാണോ? അല്ലെന്നാണു എനിക്കു തോന്നുന്നത്.

    “പ്രണയിയ്ക്കുന്നവനെ പണ്ട് പെൺകോന്തനെന്നാണ്‌ തറവാടികളായ ആണുങ്ങൾ വിളിച്ചിരുന്നത്..“
    അതൊക്കെ അധികാരമഞ്ചലിൽ ജീവിതം കൊണ്ടുനടന്ന ഒരു വിഭാഗത്തിന്റെ വിളിയാണ്. അല്ലാതെ പച്ച മനുഷ്യരുടെ ജീവിതത്തിന്റെ വിളിയായിരുന്നില്ല..

    എന്നൊക്കെയാണു എനിക്കു തോന്നുന്നത്!

    ReplyDelete
  6. മുകിലിന്റെ ചിന്തകളോട് അറിയില്ല...അറിയില്ല.. എന്നുമാത്രം വിനയവാനാകുന്നു. ഞാൻ എന്റെ ചില ലഹരിമാർഗ്ഗങ്ങളെപ്പറ്റി പറഞ്ഞെന്നു മാത്രം... വായനയ്ക്ക് സന്തോഷച്ചിരി

    ReplyDelete
  7. പ്രണയം ആണിനും പെണ്ണിനും വെവ്വേറെ എന്നു തന്നെ എനിക്കും തോന്നുന്നു. പിന്നെ ബ്രാന്‍ഡുകള്‍.. അതില്‍ മുങ്ങിരമിക്കുകയല്ലേ പുരുഷകേരളം ഇപ്പോള്‍? മാഷുടെ കവിതയും വര്‍ത്തമാനങ്ങളും ഒരു കുമ്പസാരം പോലെ സത്യസന്ധമായി തോന്നി.

    ReplyDelete
  8. കവിതയെക്കാള്‍ വാചാലമായ സംഭാഷണങ്ങള്‍ ആണല്ലോ ? അത് നന്നായോ?

    ReplyDelete