കവിയാണെന്നറിഞ്ഞിട്ടാണെന്നു
തോന്നുന്നു
അതിപുരാതന
ചിത്രകഥയില്‍ നിന്നൊരു രാജാവ്
എന്നെക്കാണാന്‍ വന്നു.
എവിടെ ചെങ്കോല്‍?
കിരീടം?
സിംഹാസനം?
മൂന്നു ചോദ്യങ്ങളുടെ ചുവടുകൊണ്ട്
അദ്ദേഹം
എനിയ്ക്കു ചുറ്റുമുള്ള
ഈരേഴ് പതിനാല് ലോകങ്ങളുമളന്നു.
എന്റെ
നിശ്ശബ്ദ നിസ്സഹായത കണ്ടിട്ടാവണം
നിരാശനായി
ചിത്രകഥയിലേയ്ക്കു തന്നെ
തിരിച്ചു നടക്കുമ്പോള്‍
അദ്ദേഹം ആത്മഗതം ചെയ്തു:
'ഞാന്‍ വിചാരിച്ചു
നീയൊരു പ്രജാപതിയാണെന്ന്
വര്‍ണ്ണചിത്രകഥകളില്‍
വരാനിടയില്ലാത്ത
ഒരു രാജാവ്'
*മലയാളനാട് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ചത്
കൊള്ളാം..
ReplyDeleteനന്നായി തിരിച്ചറിവിന്റെ പുതുരീതി.
ReplyDeleteനന്നായി.
ReplyDeleteഞാന്‍ വിചാരിച്ചു
ReplyDeleteനീയൊരു പ്രജാപതിയാണെന്ന്
കഷ്ടം, നിസ്വനാണല്ലേ? നന്നായി കവിത
ReplyDeleteമനസ്സാക്ഷി രാജാവ്..
ReplyDeleteകവി രാഷ്ട്രത്തിനു പുറത്ത് . കവിത മനോഹരം
ReplyDelete