Thursday, November 11, 2010

വിശ്വവിഖ്യാതമായ നാക്ക്

കിടക്കാൻ നേരത്ത്
എല്ലാ അവയവങ്ങളും
കൂട്ടിൽ തിരിച്ചു കയറിയ
നായ്ക്കളെപ്പോലെ
അതാതിടങ്ങളിൽ തന്നെയില്ലേ
എന്നു തിരയുകയായിരുന്നു ഞാൻ

പരതിനോക്കുമ്പോൾ
എന്റെ വിശ്വവിഖ്യാതമായ നാവ്
കാണാനില്ല

എവിടെയെവിടെയെന്നൊരാന്തലായി
ഒരു രാത്രി അങ്ങനെതന്നെ
കുത്തിയൊലിച്ചു പോയി
പുലരിവരെ
കണ്ണടയ്ക്കാനാവാതെ...
മിഴിരണ്ടും
ചുവന്ന് ചുവന്ന്....

ഒടുവിൽ
പരാതിയന്വേഷിച്ചു പോയ
പോലീസുകാർ
അതിന്റെ ഒരു തുമ്പ് കിട്ടിയെന്ന് പറഞ്ഞ്
സന്തോഷത്തോടെ തിരിച്ചു വന്നു....
ഏതോ ഒരുവന്റെ
ചെരുപ്പിന്മേൽ
പറ്റിപ്പിടിച്ച്
പതുങ്ങിയിക്കുകയായിരുന്നത്രേ
പാവം
തേഞ്ഞ്...തേഞ്ഞ്....

16 comments:

  1. പാവം നാക്ക് കൊണ്ട് അന്വേഷിപ്പിക്കണം എങ്ങനെയാ ചെരുപ്പിന്മേൽ പറ്റിപ്പിടിച്ചതെന്നു അറിയാന്‍
    എന്റെ വലയിലേക്ക് സ്വാഗതം

    ReplyDelete
  2. പാവം നാക്ക് CBI-യെ
    കൊണ്ട് അന്വേഷിപ്പിക്കണം എങ്ങനെയാ ചെരുപ്പിന്മേൽ പറ്റിപ്പിടിച്ചതെന്നു അറിയാന്‍

    ReplyDelete
  3. ഏതോ ഒരുവന്റെ
    ചെരുപ്പിന്മേൽ
    പറ്റിപ്പിടിച്ച്
    പതുങ്ങിയിക്കുകയായിരുന്നത്രേ
    പാവം
    തേഞ്ഞ്...തേഞ്ഞ്....

    ReplyDelete
  4. പാവം
    തേഞ്ഞ്...തേഞ്ഞ്....

    ReplyDelete
  5. വേണ്ട അനിലേ, നാവു മുറിഞ്ഞവർക്കു വേണ്ടീ കവിതയുടെ നാവ് ചലിക്കട്ടേ!

    ReplyDelete
  6. ശ്രീനാഥൻ മാഷേ, നാവ് നഷ്ടപ്പെടുന്നത് സാധാരണക്കാർ മുതൽ പ്രധാനമന്ത്രിമാർ വരെയുള്ളവർക്കാണ്‌. വഷിങ്ങ്ടണിൽ നാക്ക് മറന്നുവെച്ചവർ മുതൽ നാവ് പോളീഷിങ്ങ് ബ്രഷായുപയോഗിക്കുന്നവർ വരെ , അംബാസഡർ മുതൽ വിദേശകാര്യ സെക്രട്ടറി വരെ , നമുക്കിടയിലുണ്ട്.....കവികളും മോശക്കാരാകരുതല്ലോ... ഒന്നു പ്രതികരിക്കാമെന്നു വെച്ച് നോക്കുമ്പോളാണ്‌ നാക്ക് കാണാനില്ലെന്ന് മനസ്സിലായത്.... വായിച്ചവർക്കെല്ലാം നന്ദി!

    ReplyDelete
  7. :) നാവു തിരഞ്ഞു നടന്നത് അസ്സലായി..നാവിലെന്നു സ്വയം കരുതി പ്രതികരിക്കാതെ നടക്കുന്ന സമൂഹത്തിലല്ലേ നാം..

    ReplyDelete
  8. നാവില്ലാത്തവരുടെ ലോകത്തില്‍ നാവു തേടുന്നവര്‍ നമ്മള്‍ ..

    ReplyDelete
  9. വാക്കിനെ ഒളിപ്പിച്ചൊരു നാണമില്ലാക്കടല്‍!

    കവിത, നന്നായി

    ReplyDelete
  10. നാവുരിഞ്ഞു വീഴുന്നു
    നാകവും നരകവും
    നമ്മളുമൊന്നായി തീരുന്നു.

    ReplyDelete
  11. നാവുണ്ടായിട്ടും നാവില്ലെന്ന് നടിക്കുന്നവര്‍ക്കിടയില്‍ ഈ നാവ് തിരച്ചില്‍ നന്നായി.

    ReplyDelete