Tuesday, August 28, 2012

അഭിനയിച്ചു തീർക്കാൻ പറ്റാതെ പോയ റോളിൽ ഒരുവൾ

ഈ അഭിനയം
അവൾക്ക് പതിവുള്ളതാണ്
അയാൾക്കറിയില്ലെങ്കിലും

അങ്ങനെ
(പ്രണയരംഗങ്ങളിലെ)
ഷീലയോ ജയഭാരതിയോ ആയി
കണ്ണുകൾ പിന്നിലേക്ക് മറിച്ച്
കടൽത്തിരപോലെ തിമിർത്ത്
ചുണ്ടുകൾ ഭ്രാന്തമായിത്തന്നെ കടിച്ചുപിടിച്ച്
കൈകാലുകൾ വലിച്ചു മുറുക്കി
പഴയകാലങ്ങളിലേതുപോലെ
അതിഭാവുകത്വത്തോടെ
അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്
ഒരു ദിവസം
അറിയാതെ
അവൾക്ക്
രതിമൂർച്ഛയുണ്ടാകുന്നത്

അയാളാണ്
ആദ്യം
പരിഭ്രമത്തിന്റെ
ഒരു വള്ളിപടർപ്പിനുള്ളിൽ
പെട്ടുപോയത്

അവൾ മരിച്ചെന്നാണ്
അയാൾ കരുതിയത്
പെട്ടെന്ന് ,
ചലനമില്ലാതെ,
വിളിച്ചിട്ടൊന്നും കൺ മിഴിക്കാതെ
കൈപ്പടം ചുരുട്ടിപ്പിടിച്ച്
ജലത്തിൽ മുങ്ങിമരിച്ചവളെപോലെ
മലർന്ന് കിടക്കുകയായിരുന്നു

അവൾ
അഭിനയിക്കാൻ മറന്നു പോയ
നിമിഷമായിരുന്നു അത്
അയാൾ
പരിഭ്രമത്തില്പെട്ട്
ജഡമായി ഒലിച്ചുപോയ നിമിഷവും

പിന്നീടവൾ
ഉയിർത്തെഴുന്നേറ്റ്
അയാളെത്തന്നെ
നോക്കിക്കൊണ്ടിരുന്നു
ഇമവെട്ടാതെ,
ഹവ്വ
ആദ്യമായി
ആദമിനെ കാണുന്നമാതിരി,
ആ രാത്രി അവസാനിയ്ക്കുന്നതു വരെ

അവിശ്വസനീയമായി




11 comments:

  1. ഒന്നും പിടികിട്ടുന്നില്ലല്ലോ.

    ReplyDelete
    Replies
    1. ഗിരീഷ്,
      വേണ്ടത്ര പ്രായപൂർത്തിയാവാഞ്ഞിട്ടാണ് പിടികിട്ടാത്തത്
      ഹ ഹ ഹ!

      Delete
    2. ഞാന്‍ തോറ്റു.

      Delete
  2. ഹഹഹ
    എനിക്ക് പ്രായപൂര്‍ത്തി കഴിഞ്ഞ് മിച്ചോമായേ...
    അതോണ്ട് കാര്യം മനസ്സിലായേ..

    ReplyDelete
    Replies
    1. അതെന്തായാലും മെച്ചമായി...
      ഹ ഹ ഹ
      ഇനി കവിത ഇടുമ്പോൾ പ്രായപൂർത്തിയായവർക്ക് (മിച്ചമായവർക്കും)മാത്രം എന്ന് ഇടേണ്ടിവരും!

      Delete
  3. രതിമൂര്‍ച്ഛ ,ആദ്യം അതങ്ങനെ തന്നെയാണ് ,പ്രനയമില്ലതെയും പക്ഷെ അത് സാധ്യമാവില്ലേ ?

    ReplyDelete
    Replies
    1. ഇത്തരം സാങ്കേതിക കാര്യങ്ങളിൽ കവിതയെഴുതിയ ആൾ അജ്ഞനാണ്. നമുക്ക് "സ്ത്രൈണകാമസൂത്രം" എഴുതിയ കെ ആർ ഇന്ദിരയോട് ചോദിക്കാം സിയാഫ്
      :-)

      Delete
  4. അഭിനയം ഒരു തടവറ...

    ReplyDelete