Thursday, August 23, 2012

(സം)സാരം

നീ മരിക്കുമ്പോൾ
എല്ലാം നിന്നോടൊപ്പം
കുഴിച്ചു മൂടും
സഹിക്കുവാനാവില്ലെനിക്കു
നിന്നെ പേറുന്നൊരു ചെറു
സജീവമുദ്രപോലും

പട്ടുസാരികൾ, പുടവകൾ
പാവാടകൾ
കൈലേസുകൾ
ചുംബനമുദ്രകൾ
നെറ്റിൽ പൊട്ടുകുത്തിയ
തീവ്രപ്രണയ
സിന്ദൂര കാന്തികൾ
ഇനിയുമാഴം കണ്ടറിഞ്ഞിട്ടില്ലാത്ത വാക്കുകൾ
എല്ലാം

എന്നാൽ ശ്രദ്ധാപൂർവം
കൊളുത്തഴിച്ച്
ഉള്ളിലുള്ളിലൊരറയിൽ
സൂക്ഷിച്ചു വെയ്ക്കും
നിന്റെ സ്വർണ്ണ മാലകൾ ,വളകൾ,
മോതിരങ്ങൾ
പാദസരങ്ങൾ!

നിന്നെയോർക്കുവാൻ
ഇതിലേറെ വിലപിടിച്ചതായ്
മറ്റെന്തു കാണും
കാലാന്തരങ്ങൾക്കുമപ്പുറം?

14 comments:

  1. ഹഹഹ
    അങ്ങനെ തന്നെ

    ReplyDelete
  2. ബലേ ഭേഷ്!അനശ്വരമായിട്ടതേ ഉള്ളു എന്റെ തങ്കക്കുടം!

    ReplyDelete
  3. സംഗതി സത്യമാണെങ്കിലും കവിത നന്നായില്ല എന്ന് തോന്നി (തുറന്ന അഭിപ്രായത്തിന് മാപ്പ് )

    ReplyDelete
  4. എന്റെ പൊന്നേ....

    ReplyDelete
  5. സിയാഫ്, വിലയിരുത്തലിനു നന്ദി... വാസ്തവത്തിൽ ഇതൊരു ആക്ഷേപഹാസ്യകവിത മാത്രമാണല്ലോ. അങ്ങനെ കരുതിയാൽ മതിയാവും :-)
    നിധീഷ്, താങ്കൾക്കും ഓണാശംസകൾ!

    സതീശൻ , ശ്രീനാഥൻ മാഷ്: പൊന്നുഗുണം പെണ്ണ് ഗുണം.. :-)
    അജിത്: :-) സന്തോഷം

    ReplyDelete
  6. നന്നായി എഴുതി
    ഓണാശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  7. നല്ല രസമായിട്ടുണ്ട്.

    ReplyDelete
  8. പെണ്ണായാല്‍ പൊന്നു വേണം എന്ന് പഠിപ്പിച്ചത് എന്തിനായിരുന്നുവെന്ന് ഇപ്പോ മനസ്സിലായി....

    വരികള്‍ ഇഷ്ടമായി കേട്ടോ.

    ReplyDelete
  9. കവിത എന്നത്‌ നേരിണ്റ്റെ മറ്റൊരു പേര്‌, അല്ലേ?

    ReplyDelete
  10. സ്വര്‍ണ്ണത്തിന്റെ വില കൂടി കൂടി വരല്ലേ :)

    ReplyDelete