Saturday, August 18, 2012

പാഠം

വെളിച്ചം
എന്നെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു.
കള്ളി!

ഒന്നു തൊട്ടപ്പോഴേയ്ക്കും പൊള്ളിച്ചു കളഞ്ഞു,
(തമസല്ലോ സുഖപ്രദം..)
സ്വിച്ച് ഓഫ് ചെയ്തതേയുള്ളു
ഒറ്റക്കെട്ടിപ്പിടുത്തം
എന്നാലും
ഞാനൊന്നു പേടിച്ചു പോയി....

12 comments:

  1. ഹഹഹ
    ഭയങ്കരാ, ഭയങ്കരീ

    ReplyDelete
  2. അങ്ങിനയോ?നല്ല പാഠം തന്നെ,ഉരുവിട്ട് പഠിക്കട്ടെ!

    ReplyDelete
  3. തെറ്റിദ്ധരിച്ചിട്ടല്ലേ.!

    ReplyDelete
  4. എന്തായാലും ഓഗസ്റ്റ് മാസം തരക്കേടില്ലാല്ലേ!

    ReplyDelete
  5. അജിത്, രമേഷ്, മുകിൽ സന്തോഷം വായനയ്ക്ക്.. കമന്റിനും...

    ReplyDelete
  6. പൊള്ളുന്ന സത്യമാണ് പറഞ്ഞത്...
    രാഷ്ട്രീയ, മതാത്മക പ്രത്യയശാസ്ത്ര വെള്ളിവെളിച്ച ഭൂമികയെ
    ഞമ്മളൊക്കെ ജന്മംകൊണ്ട് തൊട്ട് റിഫ്ലക്സ് പ്രവര്‍ത്തനങ്ങളാവുന്നു.
    ഭയപ്പെടുത്തലിന്റെ ചുറ്റിപ്പിടുത്തമാണ് ഇരുട്ടെങ്കിലും ആഴ്ന്നു
    പൊള്ളിയവര്‍ക്കത് തണുപ്പാര്‍ന്ന മൃതിജലമാണ് !

    ശ്രദ്ധേയമായ ഒരെഴുത്ത്!

    ReplyDelete
  7. കവിത കൊള്ളാം ....പ്രൊഫൈല്‍ വാചകം കിടിലന്‍ ... ശൂന്യന്‍ :) ...

    ഓണം ആശംസകള്‍ അഡ്വാന്‍സായി ....

    ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  8. സന്തോഷം... :-) ക്ഷണം സ്വീകരിച്ചു!

    ReplyDelete
  9. അമ്മച്ചിയേ, എന്തൊരു തെറ്റിദ്ധാരണ....

    ReplyDelete