Thursday, September 13, 2012

കടലിളക്കം


പുരാതന കാലം തൊട്ടേ
സമുദ്രയാത്രകൾക്കിടയിൽ
മുങ്ങിമരിച്ചവരുടെ പ്രേതങ്ങൾ
ഒന്നിച്ചിരുന്ന്
പണ്ട് തങ്ങൾ ഇണ ചേർന്ന നിമിഷങ്ങളെ പറ്റി
ഓർക്കുന്ന  നേരമുണ്ട്

അപ്പോഴാണ്
തിരകൾ
നിയന്ത്രണം വിട്ട്
ഉയർന്നുയർന്നു വരുന്നത്
വലിയ ശബ്ദത്തിൽ സീൽക്കാരമിടുന്നത്
കടലോരത്തെ പാറക്കെട്ടുകളെ
ആഞ്ഞുപുൽകുന്നത്

ജലത്തിൽ മുങ്ങിമരിച്ചവർ
ഉറങ്ങുന്ന നേരത്താണ്
തിരകൾ ആഴങ്ങളിലേക്ക്
മടങ്ങിപ്പോകുന്നത്
കടൽ
ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ
ശാന്തമാകുന്നത്

8 comments:

  1. അപ്പോള്‍ അതാണ്‌ സംഭവം
    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  2. ഇപ്പൊ പുടി കിട്ടി :)

    ReplyDelete
  3. അപ്പോള്‍ അതാണ്‌ ....... പുടി കിട്ടി

    ReplyDelete
  4. സന്തോഷം സുഹൃത്തേ... ഒരുപാട് കാലങ്ങൾക്കു ശേഷം വീണ്ടും ഇവിടെ കണ്ടുമുട്ടിയതിനും. :-)

    ReplyDelete