Wednesday, August 8, 2012

നളൻ

             1
കനലിൽ ചുട്ട്
എണ്ണയിൽ വറുത്തുകോരി
വെള്ളത്തിലോ
നീരാവിയിലോ
പുഴുങ്ങി
അടുക്കളയിലടച്ചിട്ട് പുകച്ച്
മിക്സിയിൽ നെയ്പോലരച്ചെടുത്ത്
പലതരം മസാലകളിൽ
പല റെസിപ്പികളിൽ
അവളുടെ പുരുഷൻ
പാകപ്പെടുത്തിയ
നല്ല ഭക്ഷണം.

വിളമ്പുന്ന നേരത്ത്
അവൾ
അതേപ്പറ്റിയൊന്നും
ആലോചിക്കാതിരുന്നതാണത്ഭുതം!

               2
മലർത്തിയും കമിഴ്ത്തിയും
ചെരിച്ചുമിട്ട്
എത്ര രുചികരമെന്ന്
അവനതിനെ
പലവട്ടം
എണ്ണയിലോ
കനലിലോ ചുട്ടെടുത്തിട്ടുണ്ട്.

പച്ചകുമുളക് ,പുളി
കുരുമുളക് പൊടി,
വെള്ളുളി
തേങ്ങാപ്പാൽ
പാകത്തിനുപ്പുമിഴുകിച്ചേർന്നങ്ങനെ
മസാലമണം ബാക്കിയാവുമ്പോൾ
അവനതിനൊരു
തകർപ്പൻ പേരുമിട്ടു:
ഫിഷ് മോളി

6 comments:

  1. കൊള്ളാം
    എനിക്കും വേണം

    ReplyDelete
    Replies
    1. സെൽഫ് സർവീസിന്റെ കാലമല്ലേ .....

      Delete
  2. എത്ര നല്ല പേരാണവള്‍ക്കിട്ടത്, നളന്‍! നന്ദിയുണ്ടാവണം സകല ഫിഷ് മോളികള്‍ക്കും.

    ReplyDelete
    Replies
    1. ഹ ഹ ഹ....... എന്തുചെയ്യാം... നന്ദിയില്ലാത്ത ഫിഷ് മോളികൾ!

      Delete
  3. ഫിഷ് മോളികള്‍ക്ക് അതാണു ഇത്ര ഗമ! അതു ശരി.....
    ഈ വരികള്‍ക്ക് നന്ദി കേട്ടോ.

    ReplyDelete