Wednesday, August 8, 2012

കടലിൽ നിന്നു മുളപൊട്ടിയേക്കാം ഒരു ചെടി... ഇലകളിൽ പേരെഴുതിയത്

നീന്തലറിയാതെ
ആഴങ്ങളിലേയ്ക്ക് ചാടിയത്
സാഹസികത
അത്രമേലിഷ്ടമായതുകൊണ്ടാണ്
അല്ലാതെ
മരണത്തോട് ഒരിഷ്ടവുമുണ്ടായിട്ടല്ല

രണം വൃത്തികെട്ട കുരങ്ങനാണ്
ഒരു ചില്ലയിലും
ഒതുങ്ങിയിരിക്കാതെ
ചാടി നടക്കും 
അപ്രതീക്ഷിതമായി
കയ്യിലിരിക്കുന്നതും തട്ടിപ്പറിച്ചു കൊണ്ടോടും

എനിയ്ക്കിഷ്ടം:
സാഹസികവും അപ്രതീക്ഷിതവുമായ ആഴങ്ങളാണ്
ദേവതമാർ വസിക്കുന്ന
ജലത്തിന്റെ ചില്ലുകൊട്ടാരച്ചുമരുകളാണ്
ഒരിക്കലുമുടഞ്ഞു തീരാത്ത
സ്ഫടിക ജലത്തറകളാണ്
മാർദ്ദവം ഞെഞ്ചിൽ വന്നുമുട്ടുന്ന
തണുത്ത ആശ്ലേഷങ്ങളാണ്
ശ്വാസം മുട്ടിക്കുന്ന
തണുത്ത
ചുംബനമാണ്

മെഴുകുതിരികൾ കത്തിച്ചു വെയ്ക്കാനാവാത്ത
ഇടുങ്ങിയ നീർക്കല്ലറകളിൽ ഞാൻ
മരണവുമായി രമിക്കും


ആഴങ്ങളിലേക്കുള്ള
ആർക്കും പിടികൊടുക്കാത്ത
ഒരു ദുരൂഹപതനം
ത്രമേൽ പഴുത്ത സ്വാദിഷ്ടങ്ങളായ പഴങ്ങളാണ്

നിലംപതിച്ച ഒരാപ്പിൾ പോലെ
എനിയ്ക്കു ഭൂമിയെ കെട്ടിപ്പിച്ചു കിടക്കണം
 

മഴ കഴിയുമ്പോഴേയ്ക്കും
എന്റെ പ്രണയ രേതസ്
ആപ്പിളിനുള്ളിൽ നിന്നു വിത്തുകളെ ഒഴുക്കിക്കൊണ്ടു വന്ന്
മണ്ണിലലിയിച്ച്
പൂവുകളുടെ അരക്കെട്ട് പൊട്ടിച്ച്
വേരുകളെ ഹർഷോന്മാദിയാക്കി
ഇലകളിൽ പേരെഴുതിയ പുതിയ  ചെടികളെ
മുളപൊട്ടിക്കണം

ടി വെട്ടി
ഭൂമി അതിന്റെ ആനന്ദത്തിന്റെ വിത്തുകൾ
എല്ലായിടത്തും വാരിവിതറണം

ഭൂമിയുടെ ആഹ്ലാദം
ആകാശത്തിൽ നിന്ന് എട്ടുദിക്കുകളിലേയ്ക്കും
അഴിഞ്ഞു വീഴണം

ഞാനപ്പോൾ
ആഴക്കടലിനടിയിലേക്ക്
വീണു നോക്കും
മരിക്കുവാനല്ല.
സാഹസികത എനിയ്ക്കത്രമേലിഷ്ടമാകയാൽ
ആഴമെനിയ്ക്കത്രമേൽ
ആനന്ദമാകയാൽ

6 comments:

  1. വല്ലാത്ത ഇഷ്ടങ്ങള്‍

    ReplyDelete
  2. സാഹസികം ,ആനന്ദ ദായകം ,ഒരു ചാട്ടത്തിന് ഇത്ര സമ്മാനങ്ങളോ ?

    ReplyDelete
    Replies
    1. ചില എടുത്തുചാട്ടങ്ങൾ അപ്രതീക്ഷിതമായ സമ്മാനങ്ങൾ കൊണ്ടുവരുന്നു

      Delete
  3. നല്ല തുടക്കം, നല്ല അവസാനം. ഇടയ്ക്കെവിടെയോ ഒന്ന്‌ കാലിടറി വീണു, ആഴത്തിലെത്താതെ.

    ReplyDelete
  4. ഇടയ്ക്കെവിടെയോ ഒന്ന്‌ കാലിടറി വീണു, ആഴത്തിലെത്താതെ. ....

    ReplyDelete