Thursday, August 9, 2012

രൂപകാതിശയോക്തി

പൂവുകൾക്ക്
ഒടുക്കത്തെ ഒരു സങ്കടമുണ്ട്,
കൊഴിയുന്നതിൻ മുൻപ്
ചിറകുവീശി
മണം പരത്തി
ഒന്നു പറക്കാൻ പറ്റുന്നില്ലല്ലോയെന്ന്....!

14 comments:

  1. പൂവുകള്‍ക്ക് സന്തോഷം മാത്രമേയുള്ളുവെന്നല്ലേ പഴമൊഴി

    ReplyDelete
  2. അങ്ങനെ പറക്കാന്‍ കഴിയുന്ന പൂക്കളല്ലോ പൂമ്പാറ്റകള്‍ എന്നല്ലേ ആശാന്‍ പറഞ്ഞത് ..

    ReplyDelete
  3. @സിയാഫ്, ഗുഡ്. ഇതു പക്ഷേ പൂമ്പാറ്റകളാകാനാവാത്ത പൂക്കളാണ്. “ഠ”വട്ടത്തിൽക്കിടന്ന് കറങ്ങേണ്ടി വരുന്ന ചിലപൂവുകൾ!! ‌@ അജിത്, വയനാ സന്തോഷങ്ങൾ... പൂക്കൾക്ക് സന്തോഷമേയുള്ളുവെന്ന് തെറ്റിദ്ധരിപ്പിച്ചത് കാല്പനികരായ ചിലകവികളാണ്

    നിന്നെക്കൊന്നവർ കൊന്നു പൂവേ
    തന്നുടെ തന്നുടെ സൌഖ്യത്തെ

    എന്നെഴുതിയ കവിയും ‘സുഖസ്യമൂലം കുസുമം’ എന്നാവും കരുതിയിട്ടുണ്ടാവുക. ആശാനു അപാരമായ വീഴ്ചയിലേക്ക് നിപതിക്കുന്ന ശ്രീയായിരുന്നു പൂവ്...

    ReplyDelete
  4. പൂവുകള്‍ക്ക് പൂമ്പാറ്റകളെ പോലെ പറക്കാന്‍ കഴിയട്ടെ

    ReplyDelete
  5. ചിറകില്ലാത്തതു കൊണ്ട്‌ പൂവ്‌ പിന്നെ സ്വപ്നങ്ങൾ കാണുന്നു. നിന്നിടത്തു നിന്ന്‌ എല്ലായിടത്തും എത്തിയതായി അത്‌..................................

    ReplyDelete
    Replies
    1. സ്വപ്നങ്ങൾ കാണാൻ സമയമില്ലാത്ത നേരത്തല്ലേ 'ഒടുക്കത്തെ' ദുഃഖം....
      :-)

      Delete
  6. ഉണ്ടാവുംല്ലേ അങ്ങനൊരു സങ്കടം, കൊഴിയുന്നതിനു മുമ്പേ ഒന്നു പറക്കാന്‍.. ഓര്‍ത്തിരുന്നു പോയി, ഇതു വായിച്ച്.

    ReplyDelete
    Replies
    1. കൊഴിയാനിനിയും കാലമുണ്ടല്ലോ മുകിൽ....

      Delete
  7. പൂമ്പാറ്റകളോടൊപ്പം പറക്കാന്‍ കൊതിക്കാത്ത പൂവുകളില്ലല്ലോ

    ReplyDelete
    Replies
    1. ചില പൂവുകൾക്ക് പറക്കണമെന്നൊന്നുമില്ല. സ്വതന്ത്രമായി ഒന്നു തലയാട്ടാനെങ്കിലും പറ്റിയാൽ മതിയെന്നാവും ഗോപൻ...!

      Delete
  8. പൂവുകള്‍ക്ക് സങ്കടമുണ്ട്.......ചില ദിവസങ്ങളില്‍ കരഞ്ഞുകൊണ്ട് പറയാറുമുണ്ട്....

    ReplyDelete
    Replies
    1. ചെടികൾ ഒന്നും കേൾക്കാറില്ല...
      :-(

      Delete