Saturday, January 30, 2010

പ്രതിഷേധം

ചെറ്റകളേ
ഇവിടെ
രാഷ്ട്രീയം മിണ്ടിപ്പോകരുത്‌

നിനക്കൊക്കെ പോയിരുന്ന്
ഓരോ സ്മോളും വിട്ട്‌
ഗോള്‍ഫോ റമ്മിയോ കളിച്ചൂടയോ

കോഴിക്കാല്‌ വലിച്ചീമ്പി
ഏമ്പക്കം വിട്ട്‌
കക്കൂസിലും പോയി
കള്ളുഷാപ്പിലും കേറി
കത്തികാണിച്ച്‌
കണ്ടവന്‍മാരെയൊക്കെ വെരട്ടിക്കൂടയോ

അച്ചീടയാണെങ്കിലും
വിറ്റ്‌ പെറുക്കി
കൊച്ചിക്ക്‌ പോയി
പത്ത്‌ ഷെയറെടുത്തൂടയോ

ബൈക്കോടിച്ച്‌
ഗോവയ്ക്കോ മയ്യഴിക്കോ മറീനയ്ക്കോ
വെച്ചടിച്ചൂടയോ

പോണവഴി
നാലഞ്ചവന്‍മാരുടെ
നെഞ്ചത്ത്‌ കേറി നെരങ്ങിക്കൂടയോ

ഏതേലും പെണ്ണൊരുത്തിയെ
വലിച്ചിട്ട്‌ ഭോഗിച്ചൂടയോ

ഒന്നുമില്ലേല്‍
അങ്ങാടിയില്‍ തോറ്റതിന്‌
അമ്മേടെ നെഞ്ചത്തെങ്കിലും
കേറിക്കൂടയോ

ആശാന്റെ നെഞ്ചത്തോ
കളരിക്കു പുറത്തോ
പാന്റൂരിയിട്ട്‌
മഴനൃത്തമാടിക്കൂടയോ

ചെറ്റകള്‍
രാഷ്ടീയോം പറഞ്ഞോണ്ട്‌
സമയം കളയണ്‌
'ഫ!'

7 comments:

  1. എന്താ മാഷെ ഇതൊക്കെ

    ReplyDelete
  2. രാഷ്ട്രീയം പറയാന്‍ മറ്റുള്ളവരെ ഈ ചെറ്റകള്‍ സമ്മതിക്കില്ല മാഷേ!

    സമ്മതിച്ചാല്‍ മറ്റുള്ളവര്‍ “രാഷ്ട്രീയക്കാരാ”വുമെന്നവര്‍ക്കറിയാം.
    :)

    ReplyDelete
  3. "ചെറ്റകളേ
    ഇവിടെ
    രാഷ്ട്രീയം മിണ്ടിപ്പോകരുത്‌"

    അരാഷ്ടീയത്തിനെതിരെ ഒരു മുഴുത്ത "ഫ"

    ReplyDelete
  4. ഹെന്റമ്മോ...!

    ഞാനിവിടെ വന്നിട്ടുമില്ലാ.. ഈ പോസ്റ്റ് കണ്ടിട്ടുമില്ല... വായിച്ചിട്ടുമില്ല.. കമന്റും ഇട്ടിട്ടില്ല..

    ReplyDelete
  5. ഞാ ഈ പഞ്ചായത്തിലുള്ള ആളല്ലേ..!!
    www.tomskonumadam.blogspot.com

    ReplyDelete
  6. “ഫ”ഷ്ട് കവിത.

    ReplyDelete