അവള്‍
എത്ര ബലം പിടിച്ചിട്ടും
സാധനങ്ങളുടെ വിലനിലവാരം,
ഉച്ചയില്‍ നിന്ന്
പ്രഭാതത്തിലേക്കുള്ള
മടക്കയാത്ര പോലെ,
ഒരിക്കലും
താഴുന്നില്ല
ഊതിയിട്ടുമൂതിയിട്ടും
അടുപ്പിലെ തീ കത്തുന്നില്ല
എത്രവെള്ളം കുടിച്ചിട്ടും
ഉള്ളിലെത്തീ അണയുന്നുമില്ല.
അവള്‍
ചിറ കെട്ടിയാലും
ഉള്ളിലെ ആധിപ്രളയം
ഒടുങ്ങുന്നുമില്ല.
എത്ര
ബലിഷ്ഠമായ
അടിത്തറകെട്ടിയിട്ടും
ഹൃദയത്തിനുള്ളിലെ
വലിയ ഭൂകമ്പങ്ങളില്‍പ്പെട്ട്
അവളുടെ
ഒരു കിനാവും
തകര്‍ന്നു വീഴാതിരിക്കുന്നില്ല
കൊള്ളാം.
ReplyDeleteഎത്രവെള്ളം കുടിച്ചിട്ടും
ReplyDeleteഉള്ളിലെത്തീ അണയുന്നുമില്ല.
:)
ReplyDelete