ഒരു
സ്വതന്ത്ര
റിപ്പബ്ളിക്കാണയാള്‍ ,
ആര്‍ക്കും
പരമാധികാരം
പണയപ്പെടുത്താത്ത
മഹാരാജ്യം.
ഒരു
കരാറിലും
അയാള്‍
ഒപ്പിടുന്നില്ല
ഒരു തെരഞ്ഞെടുപ്പിലും
കുമ്പിടുന്നില്ല
ഒരു വട്ടമേശക്കരുകിലും
നടുവളക്കുന്നില്ല.
വസ്ത്രശാലകള്‍ക്കൊന്നും
അയാളെ പരസ്യമായി
വീഴ്ത്താനാവില്ല,
സ്വയം വീഴുന്നതിന്റെ
ആനന്ദത്തില്‍ മയങ്ങി
നിറഞ്ഞുതുളുമ്പുന്ന
കള്ളുകുടങ്ങളെ
സ്വപ്നം കാണുകയാണയാള്‍.
അതുകൊണ്ട്
സ്വപ്നത്തില്‍ നിന്ന്
അയാള്‍ ഒരിക്കലും
ബോംബ് പൊട്ടിയ ഒച്ച കേട്ട്
ഞെട്ടിയുണരുന്നില്ല,
സമാധാനത്തിനുവേണ്ടി
അയാള്‍
ഒരു യുദ്ധവും
അവസാനിപ്പിക്കുന്നില്ല
ഒരു യുദ്ധവും
ReplyDeleteഅവസാനിപ്പിക്കുന്നില്ല
:)
ആത്യന്തികമായി അയാള്‍ അടിമയാണ്... (മദ്യത്തിന്‍റെ, കുടിച്ചാല്‍ താനെ നട്ടെല്ലു വളയും, അയ്യപ്പ ബൈജു നില്‍ക്കുന്നപോലെ..:):)) ദിവസവും അന്തിക്ക് രണ്ടു ലിറ്റര്‍ അകത്താക്കിയില്ലെങ്കില്‍ അയാളുടെ സ്വാതന്ത്യ്രം പാരതന്ത്യ്രമാകും അല്ലെ... :):):)
ReplyDeleteസ്വയം വീഴുന്നതിന്റെ ആനന്ദത്തിനു മുന്‍പില്‍ കള്ളിനെന്തു ലഹരി അല്ലേ...?
ReplyDeleteഒരു
ReplyDeleteസ്വതന്ത്ര
റിപ്പബ്ളിക്കാണയാള്‍ ,
ആര്‍ക്കും
പരമാധികാരം
പണയപ്പെടുത്താത്ത
മഹാരാജ്യം.
സമാധാനത്തിനുവേണ്ടി
അയാള്‍
ഒരു യുദ്ധവും
അവസാനിപ്പിക്കുന്നില്ല
ഹും...അങ്ങനെയും ചിലർ...!
സമാധാനത്തിനു വേണ്ടി
ReplyDeleteഒരു യുദ്ധവും അവസാനിപ്പിക്കരുത്
ആശംസകള്‍
മലയാളകവിതയില്‍ വരൂ
കവിതകള്‍ പോസ്റ്റൂ
www.malayalakavitha.ning.com
kallu kudichaal kallu kudicha polirikkunna oru kaalam..Oru kallukudiyante sabdam mattoru kallukudiyan sangeetham pole sravikkunna kaalam..athrayokke shhwapnam kaanaanalle pazshoo..!
ReplyDelete