Wednesday, February 10, 2010

ചോരയാണൊക്കെ

മകള്‍
തൂങ്ങിമരിച്ചു കിടക്കുന്നതിന്റെ
ചോട്ടില്‍
താടിക്ക്‌ കൈയ്യും കൊടുത്ത്‌
അപ്പനിരിപ്പുണ്ട്‌.

നോട്ടുബുക്കിലൊളിച്ചു കിടന്ന
ഒരാത്മഹത്യക്കുറിപ്പ്‌
പൊലീസുകാരന്‍ നിവര്‍ത്തിപ്പിടിച്ചു

മുകളിലേക്കും താഴേക്കും
ക്രമം തെറ്റിപ്പിടയുന്ന
അക്ഷരങ്ങള്‍ ശ്വാസംമുട്ടി കരഞ്ഞു:
"അപ്പാ അപ്പനെ
അപ്പാന്ന് വിളിച്ച നാവുകൊണ്ട്‌
വേറൊന്നും വിളിപ്പിക്കരുത്‌
അമ്മയില്ലാതെ വളര്‍ത്തി
ഇത്രേമാക്കിയിട്ട്‌ ...

ഒന്നുമില്ലെങ്കി
അപ്പന്റെ ഒറ്റമോളല്ലേ ഞാന്‍
അപ്പന്റെ ചോര,
അപ്പനതോര്‍ക്കാരുന്നില്ലേ?"

6 comments:

  1. ഞെട്ടിക്കുന്ന കവിത...
    "അമ്മയില്ലാതെ വളര്‍ത്തി
    ഇത്രേമാക്കിയിട്ട്‌ ... "
    നന്നായി മാഷേ..

    ReplyDelete
  2. അനിലേ,
    കൊള്ളാടോ....

    ReplyDelete
  3. സമകാലീന യാഥാര്‍ഥ്യങ്ങളുടെ പൊള്ളുന്ന
    ചൂട് ഉണ്ട്..ഈ കവിതയില്‍..തുടരുക..ആശംസകള്‍..........

    ReplyDelete
  4. Pollunna yadaarthyamaanu thangalude varikalil. Pennayirikke...Oru penkunjinde ammayayirikke...ee varikal ende nenjineyum pollichathil athbhutham theereyilla.

    ReplyDelete