Thursday, July 22, 2010

ഒടിയൻ

ഞാനെഴുതിയ
ചില കവിതകൾ
നിർത്താതെകുരയ്ക്കുന്ന
പട്ടികളെപ്പോലെയാണ്‌

ഒരു കല്ലെടുത്തെറിയണമെന്ന്
ആർക്കും കൈതരിച്ചു പോകും

എന്നാലും
ചിലർ പതുമ്മിപ്പതുമ്മി
മരമോ മതിലോ മറഞ്ഞ്
അതിനെ
ഒഴിഞ്ഞു പോകുന്നതാണത്ഭുതം

3 comments:

  1. കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന് പറയുന്നത് മണ്ടത്തരം..!

    ReplyDelete
  2. അടി മേടിക്കും.....

    ReplyDelete
  3. കുരച്ചു കൊണ്ടേ യിരിക്കൂ

    ReplyDelete