ഉച്ചയ്ക്ക്
ഹൗസിങ്ങ് കോളനിയിലെ
വീടിന്റെ
ബാൽക്കണിയിലിരിക്കുമ്പോൾ
ഞാനൊരു
ഡൈനിങ്ങ് ടേബിളായി മാറും,
ചിലപ്പോൾ
അവിടെയിരുന്നാൽ
അടുത്തവീട്ടിലെ
ജനൽ വഴി
കൈ നീട്ടും
ചുവപ്പുവളകളിട്ട
പുതുപ്പെണ്ണിനെപ്പോലെ
നെയ്മീൻ കറിമണം
മറ്റൊരു
മട്ടുപ്പാവിൽ നിന്ന്
ഒളികണ്ണുകൊണ്ടൊരു
ചൂണ്ടയിടും
പട്ടുചേലചുറ്റിയോ
ദാവണിയിട്ടോ
നല്ല കായത്തിന്റെയും
മുരിങ്ങക്കായുടേയും മണമുള്ള
സാമ്പാർ.
വേറൊരു
ലിവിങ്ങ് റൂമിന്റെ
വിടവിലൂടെ
അരിച്ചരിച്ച് പുറത്തേക്കൊഴുകും
തട്ടമിട്ടു വിയർത്ത
ബിരിയാണി ഗന്ധം
ഇനിയൊരു
കിളിവാതിലിലൂടെ
ചെടികളേയും
മരങ്ങളേയും തഴുകി
പെട്ടെന്നു പറന്നെത്തും
കുരുമുളകും
കറുവാപട്ടയും
വെള്ളൂള്ളിയും
നന്നായരഞ്ഞു ചേർന്ന,
കുരിശുമാലയിട്ട്
കുമ്പസാരിച്ചോളാമെന്നു
പ്രലോഭിപ്പിക്കുന്ന,
ഇറച്ചി വറുക്കുന്ന മണം
പിന്നെയുള്ള
എല്ലാ വീടുകളിൽ നിന്നും
ഫ്രിഡ്ജിന്റെ വാതിൽതുറന്നു
മേശപ്പുറത്തേക്കു വരും
എന്റെ വീട്ടിലെ
ചോറിന്റേയും കറിയുടേയും
തണുത്തുപഴകിയ
ഗന്ധങ്ങൾ
ചുമ്മാ ഇരുന്ന ഞാനാ..... ഇതിപ്പൊ ആകെ വല്ലാതായല്ലോ. ഞാന്‍ പോയി വല്ലതും കഴിക്കട്ടെ
ReplyDeleteഇതു കൊള്ളാമല്ലോ..
ReplyDeleteപ്രലോഭനങ്ങളുടെ ചില മണങ്ങള്‍
ReplyDeleteaake visakkunnu...
ReplyDeleteകൊതിപ്പിച്ചു കൊതിപ്പിച്ചു കൊണ്ടു വന്നിട്ട്...എനിക്ക് വേണ്ട ഫ്രിഡ്ജില്‍ വെച്ചത്
ReplyDeletekothippikkunnu...
ReplyDeleteaarththippikkunnnu
എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് , ജീവിതം വീണ്ടും ..
ReplyDeleteപിന്നെ ബാല്‍കണിയിലിരിക്കുമ്പോള്‍ സ്വന്തം അടുക്കളയിലെ പപ്പടം വറക്കുന്ന മണവും അതുവഴി വരും കേട്ടൊ..
മറ്റു വീടുകളിലെ (സംസ്കാരങ്ങളിലെ, മതങ്ങളിലെ) ഗന്ധങ്ങള്‍ അന്യമാകുന്ന, സ്വീകാര്യമല്ലാതാകുന്ന കാലത്തിലേക്ക് പോകുന്നു നമ്മള്‍..സ്വന്തം ഗന്ധങ്ങള്‍ എല്ലാം സുഗന്ധമെന്ന വ്യാജേന ജീവിക്കുന്നു..ചിന്തകളെ ശീതീകരണികളില്‍ സൂക്ഷിച്ചിരിക്കുന്നു..സ്വയം ചീഞ്ഞു നാറാന്‍ തുടങ്ങുന്നതിലെന്തദ്ഭുതം? ..
ReplyDelete..ഇങ്ങനെ വായിക്കാനാണ് തോന്നിയത്..
ഇത് കൊള്ളാം കേട്ടോ...
ReplyDeleteകൊള്ളാം
ReplyDelete