Saturday, July 17, 2010

ശിലാശാസനം

മൃഗമേ
അടിയന്തിരമായി ചിലതുണ്ട്
നീ അറിയേണ്ടത്:

നിലവിളിക്കരുത്

ഇരകൾക്ക്
പാടില്ല,
നഖങ്ങൾ
നീട്ടിവളർത്തുവാൻ

അരുത് ദംഷ്ട്രകളും

അറിഞ്ഞിരിക്കണം,
വ്യായാമം ചെയ്ത്
കൈകാലുകൾ
ഉരുട്ടിയുറപ്പിച്ചെടുക്കുന്നത്
മുള്ളാണിയിൽ തൂങ്ങി
നൂറുപിഴ മൂളേണ്ട
ഭയങ്കരപാപമാണെന്ന്

പട്ടിണി കിടന്ന്
എല്ലും തോലുമാവാതെ
നോക്കണം

ആഹാരമാകയാൽ
മാംസളമായിരിക്കണം
എപ്പോഴുമുടൽ വടിവുകൾ

ഉത്തരവൊരെണ്ണം
കൂടിയുണ്ട് അവസാനമായി

ഇരകളൊരിയ്ക്കലും
വേട്ടയ്ക്കിറങ്ങരുത്

9 comments:

  1. ഇഷ്ടപ്പെട്ടു...

    ReplyDelete
  2. "ഉത്തരവൊരെണ്ണം
    കൂടിയുണ്ട് അവസാനമായി
    ഇരകളൊരിയ്ക്കലും
    വേട്ടയ്ക്കിറങ്ങരുത് "

    ഇരകള്‍ വേട്ടയ്ക്കിറങ്ങുന്നത് അവരെ ചൂഷണം ചെയ്തുകൊണ്ടിരുന്നവര്‍ക്ക് വലിയ ഭീഷണിതന്നെയാണ്. നിവൃത്തിയില്ലാതാവുമ്പോ ഇരയും പ്രതികരിച്ചുതുടങ്ങുമെന്നത് നമ്മുടെ കാലത്ത് കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച.

    ഇരകള്‍ക്കൊപ്പമാണ് ഞാനും. നല്ല കവിത.

    ReplyDelete
  3. അതെ, ഇരകൾ വേട്ടക്കിറങ്ങരുത്!
    “ആഹാരമാകയാൽ
    മാംസളമായിരിക്കണം
    എപ്പോഴുമുടൽ വടിവുകൾ!“
    നന്നായിരിക്കുന്നു.

    ReplyDelete
  4. ..
    എല്ലാരും പറഞ്ഞിരിക്കുന്നു.. ;)
    ..

    ReplyDelete
  5. "ഇരകളൊരിയ്ക്കലും
    വേട്ടയ്ക്കിറങ്ങരുത്"
    വേറിട്ട ചിന്ത. നല്ല കവിത.

    ReplyDelete
  6. എന്നും ഇരകളുടെ നിര നീളം കുറയാതിങ്ങനെ..

    ReplyDelete