Saturday, May 8, 2010

വർഗസമരം

പൂച്ചക്ക്‌
പട്ടിയെ വെറുപ്പാണ്‌.
മുറ്റത്തും തൊടിയിലും
യജമാനന്റെ പൃഷ്ഠത്തിനുപിന്നിലും
സദാ വാലാട്ടി
ഒരു വ്യക്തിത്വവുമില്ലാതെ
നാണം കെട്ട
ഒരേ നടപ്പു തന്നെ
വല്ലപ്പോഴും ഓർമ്മതെറ്റി
ബൗ ബൗ എന്ന്‌
വർഗ്ഗബോധത്തോടെ
കുരച്ചെങ്കിലായി

പട്ടിക്ക്‌
പൂച്ചയെ പുച്ഛമാണ്‌ .
അടുപ്പിൻ ചോട്ടിലും
മീൻ വെട്ടുന്നിടത്തും
യജമാനത്തിയുടെ അരക്കെട്ടിലും
അതേ മണം പിടിച്ചുള്ള
കാത്തിരിപ്പുതന്നെ.
വല്ലപ്പോഴും
നാവുപിഴച്ച്‌
മ്യാവൂ മ്യാവൂ എന്ന്‌
സ്വത്വബോധത്തോടെ
വംശസ്മൃതിയുണർന്ന്‌
കരഞ്ഞെങ്കിലായി
­

12 comments:

  1. മനോഹരമായിരിക്കുന്നു

    ReplyDelete
  2. നന്നായിരിക്കുന്നു....

    ReplyDelete
  3. നന്നായിട്ടുണ്ട് .....

    ReplyDelete
  4. പൂച്ചയ്ക്ക് പട്ടിയുടെ ബൌ ബൌ എന്ന കുരയും പട്ടിക്കു പൂച്ചയുടെ മ്യാവൂവും സംഗീതമായ് ആസ്വദിക്കാന്‍ പറ്റുന്നതെന്നാണ് മാഷെ.
    ഈ വര്‍ഗ സമരം കഴിഞ്ഞു പൂച്ചയും പട്ടിയും ഒറ്റ സ്വത്വമായി മാറുന്ന ഒരു കാലം വരുമൊ
    ഒരു മ്യാബൌ
    അല്ലങ്കില്‍ ഒരു ബൌവ്യൂ

    ReplyDelete
  5. പട്ടിയും പൂച്ചയും തമ്മിലുള്ള ഒരു ലയനസാധ്യത ആരഞ്ഞുകൂടെ..?അപ്പോ,രണ്ടാക്കും കിട്ടില്ലേ ഉച്ഛിഷ്ടം...?

    ReplyDelete
  6. :-) നന്നായിട്ടുണ്ട്‌.

    ReplyDelete
  7. രഘുനാഥ് പലേരിയുടെ “എതോ രാത്രിയുടെ പകല്‍ “ എന്ന നോവലില്‍ ഒരു പട്ടിയും പൂച്ചയുമില്ല്ലേ, വര്‍ഗ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും പരസ്പരം മനസ്സിലാക്കുന്നവര്‍. അപ്പോള്‍ ഒരു മ്യബൌ അല്ലെങ്കില്‍ ബൌവൂ സാധ്യത തള്ളിക്കളയാനവില്ല.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഞാനെന്തായാലും പട്ടിയും പൂച്ചയും ആവാന്‍ തയ്യാറല്ല. എന്നാല്‍ അരാഷ്ട്രീയവാദിയല്ലതാനും.

    ReplyDelete
  10. അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സഹൃദയർക്കും സുഹൃത്തുക്കൾക്കും നന്ദി

    ReplyDelete
  11. വർഗ്ഗസമരം പട്ടിപ്രശ്നവും സ്വത്വസമരം പൂച്ചപ്രശ്നവുമാണോ സഖാവേ ഒരു ബീഡിയെടുക്കാൻ.?

    ReplyDelete