Sunday, May 9, 2010

മ(ര)ണം

ഓർമ്മയിലുണ്ട്‌
പലതരം മണങ്ങൾ

കണ്ടും കേട്ടും
രുചിച്ചും
തൊട്ടുമറിഞ്ഞ
പലതരം മണങ്ങൾ

കഥപറയുമ്പോൾ
മുത്തശ്ശന്റെ വായിലുണ്ടായിരുന്നു
കേൾക്കാൻ കഴിയുന്ന
ഒരു തരം മണം

ഈമ്പിയീമ്പിക്കുടിച്ചിട്ടും
തീർന്നിരുന്നില്ല
ചെറുബാല്യത്തിലെ
മധുമാമ്പഴ മണങ്ങൾ

കണ്ടുകണ്ട്
മതിമറന്നിട്ടുണ്ട്
കളിമുറ്റത്തും
അയൽത്തൊടിയിലും
അപരിചിതയിടങ്ങളിലും വിടർന്ന
പൂമണങ്ങൾ

എത്രവട്ടം
കെട്ടിപ്പിടിച്ചെന്നിലേക്കൊതുക്കിയുട്ടുണ്ട്
ഞാനവളിലെ
പുളയുന്ന മണങ്ങളെ

എങ്കിലും
ഒരു മണം മാത്രം
മണമായിത്തന്നെ
പ്രസരിക്കുന്നുണ്ട് ചുറ്റിലും

മറ്റൊന്നിലും കലരാതെ

7 comments:

  1. അതെ..ആ ഒരു മണം എപ്പോഴും ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്

    ReplyDelete
  2. "ഓർമ്മയിലുണ്ട്‌
    പലതരം മണങ്ങൾ "
    ഇപ്പോൾ നുകർന്നൊരു
    കവിതതൻ മണവും

    (എന്റെ കവിത കൂടിയൊന്നു വായിക്കൂ...)

    ReplyDelete
  3. എങ്കിലും
    ഒരു മണം മാത്രം
    മണമായിത്തന്നെ
    പ്രസരിക്കുന്നുണ്ട് ചുറ്റിലും

    ReplyDelete
  4. aa manaththe marannu kalayuu. puthu manangal theti alachchil thutarnnolu. lalitha sundaramaya ee ezhuthth eshtapettu

    ReplyDelete
  5. ആ ഒടുക്കത്തെ മണമുണ്ടല്ലോ.അതെപ്പറ്റി അനുഭവത്തിന്റെ വെളിച്ചത്തിൽ രണ്ടു വരികൂടി..

    ReplyDelete