Tuesday, May 11, 2010

കിടക്ക കത്തിക്കുന്ന കിളികൾ*

മരവും കൂടും
മറ്റാരോ ഏറ്റെടുത്തപ്പോള്‍
കിളി മക്കളെ തന്നോട്‌ ചേര്‍ത്ത്‌
തന്നോട്‌ ചേര്‍ത്ത്‌
വിഷാദചിന്തകളുടെ
മറ്റൊരാകാശത്തിലേക്ക്‌
ചിറകടിച്ചു

`ആരാണീ
മഴമരങ്ങളുടെ വേരുകള്‍
മണ്ണില്‍ നിന്ന്‌ പിഴുതെടുത്തത്‌?`

`ആരാണീ
മുടിക്കൊമ്പുകള്‍
ചീകിച്ചീകി ശൂന്യമാക്കിയത്‌?`

`ആരാണീ വിരല്‍ച്ചില്ലകള്‍
മുറിച്ച്‌ മുറിച്ച്‌
ചോര വീഴ്ത്തിയത്‌?`

`മരത്തോല്‍ ചീന്തിയെടുത്ത്‌
ഉടലിനെ ഇങ്ങനെ
തലകീഴായി
കെട്ടിത്തൂക്കിയിരിക്കുന്നതാരാണ്‌?`

കിളിയുടെ വിചാരങ്ങള്‍
വിറയാര്‍ന്ന ചോദ്യങ്ങളില്‍
കറ്റാടി മരങ്ങളായി

അതിന്റെ ആകുലതകള്‍
നിയന്ത്രണം വിട്ട കാറ്റും
കണ്ണുകാണാത്ത തിരമാലകളുമായി.

ഞാനുറങ്ങാന്‍ തുടങ്ങുമ്പോള്‍
പോരാട്ടങ്ങളുടെ ചൂട്‌
അന്തരീക്ഷത്തില്‍
വിയര്‍ക്കുന്നുണ്ടായിരുന്നെങ്കിലും
അവിചാരിതമായിട്ടാണ്‌
`ഇനി ഞങ്ങളോടൊപ്പം
നീയുമുണര്‍ന്നിരിക്കുക എന്ന്‌`
കിളികള്‍ എന്റെ കിടക്ക കത്തിച്ചു കൊണ്ട്‌
വീട്ടിലേക്ക്‌ പറന്നു വന്നത്.

ഇതാണിനി കൂടെന്ന്‌
അവയെല്ലാം
ചെവിയിലേക്കു ചേക്കേറി.

ഉള്ളിലെവിടെയോ ഒരമര്‍ഷം
കണ്ണുതിരുമ്മി
ഇനി ഉണരാതെവയ്യെന്ന്‌
പിറുപിറുത്തു കൊണ്ടിരുന്നു





*ഭൂമിക്കും പരിസ്ഥിതിക്കും വേണ്ടി പോരാടുന്നവര്‍ക്ക്

12 comments:

  1. കിടക്ക കത്തിക്കുന്ന കിളികള്‍..ആഹാ!
    -എന്നോ ഉറക്കം നഷ്ടപ്പെട്ടവരില്‍ ഒരാള്‍ (ഒപ്പ്)

    ReplyDelete
  2. ഉള്ളിലെവിടെയോ ഒരമർഷം
    കണ്ണുതിരുമ്മി
    ഇനി ഉണരാതെവയ്യെന്ന്‌ ...!

    ReplyDelete
  3. "മണ്ണിനും മരത്തിനും വേണ്ടിയുള്ള
    പോരാട്ടങ്ങളുടെ ചൂട്‌
    അന്തരീക്ഷത്തിൽ
    വിയർക്കുന്നു"

    മണ്ണിനും മരത്തിനും വേണ്ടിയുള്ള
    പോരാട്ടങ്ങളുടെ ചൂട്‌
    അന്തരീക്ഷത്തിൽ
    വിയർക്കുന്നുണ്ടായിരുന്നെങ്കിലും

    ReplyDelete
  4. ആരാണീ
    മുടിക്കൊമ്പുകൾ
    ചീകിച്ചീകി ശൂന്യമാക്കിയത്‌?`

    `ആരാണീ വിരൽച്ചില്ലകൾ
    മുറിച്ച്‌ മുറിച്ച്‌
    ചോര വീഴ്ത്തിയത്‌?

    :-(

    ReplyDelete
  5. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന എല്ലാ വിവേകശൂന്യരും തുലഞ്ഞുപോകട്ടെ.

    ഈ ഭൂമിയുടെ ഒരേയൊരു അന്തകന്‍ മനുഷ്യന്‍ മാത്രം.

    അല്ല മനുഷ്യനില്ലെങ്കില്‍ പ്രകൃതിക്കൊനും വരാനില്ല. മാത്രമല്ല, അതിന്റെ സ്വാഭാവികത നിനില്‍ക്കുകയും ചെയ്യും.

    പ്രകൃതിയില്ലെങ്കില്‍ മനുഷ്യനോ?

    ReplyDelete
  6. ഉള്ളിലെവിടെയോ ഒരമർഷം
    കണ്ണുതിരുമ്മി
    ഇനി ഉണരാതെവയ്യെന്ന്‌
    പിറുപിറുത്തു കൊണ്ടിരുന്നു
    അതാണ് യഥാർത്തത്തിൽ ഈ പ്രകൃതിയോടുള്ള പ്രണയം.

    ReplyDelete
  7. ഉള്ളിലെവിടെയോ ഒരമർഷം
    കണ്ണുതിരുമ്മി
    ഇനി ഉണരാതെവയ്യെന്ന്‌
    പിറുപിറുത്തു കൊണ്ടിരുന്നു
    അതാണ് യഥാർത്തത്തിൽ ഈ പ്രകൃതിയോടുള്ള പ്രണയം.

    ReplyDelete
  8. ""ഇതാണിനി കൂടെന്ന്‌
    അവയെല്ലാം
    ചെവിയിലേക്കു ചേക്കേറി.""

    കാതില്‍ കിളിക്കൂടു തീര്‍ക്കുന്ന കവി..

    ReplyDelete
  9. anilgi ethanu eeyyite vayichcha ettavum nalla kavitha. eniyum pratheekshikkatte.

    ReplyDelete
  10. അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി

    ReplyDelete
  11. വെറും മരക്കവിതയല്ലാ‍ത്ത വെറും കിളിക്കവിതയല്ലാത്ത ഒന്നാന്തരം ഒരൊന്നൊന്നരക്കവിത!

    ReplyDelete