ഇഷ്ടമാണെന്ന് പറഞ്ഞ്
ദിവസവും
രാവിലെ നുള്ളും
അപ്പോഴൊക്കെ
കോരിത്തരിക്കാതിരുന്നിട്ടില്ല!
പക്ഷേ
സന്ധ്യക്ക്
പാത്രമെല്ലാം കഴുകാന്‍
ഓവുചാലിലേക്ക് കുടയുമ്പോള്‍
ഇഷ്ടമെന്ന വാക്ക്
എച്ചിലിനോടൊപ്പം വീഴുന്നതു കണ്ട്
ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല
എന്തിനാണ് ?
ഇഷ്ടമാണെന്ന്
ഒരിക്കലെങ്കിലും പറഞ്ഞല്ലോ,
അതുമതി
നന്നായിരിക്കുന്നു.
ReplyDeleteആവശ്യം കഴിഞ്ഞാല്‍ എല്ലാത്തിനെയും മനുഷ്യന്‍ ഇങ്ങനെയാ ഉപേക്ഷിക്കുന്നത്..
ഇഷ്ടമാണെന്ന് ഒരിക്കലെങ്കിലും...
ReplyDeleteഅതുമതി
ങാ, ഇങ്ങനെയാണു. നുള്ളാനായാരും നിന്നുകൊടുക്കരുത്.
ReplyDeleteഇഷ്ടമാണെന്ന് നടിച്ച് കൂട്ടികൊണ്ടുപോകും. സത്തെല്ലാം ഊറ്റിയെടുക്കും, പിന്നെ വലിച്ചെറിയും.
എന്നാലും എന്തിനാണ് ?
ReplyDeleteഷ്ടമാണെന്ന്
ReplyDeleteഒരിക്കലെങ്കിലും പറഞ്ഞല്ലോ,
അതുമതി .......നന്നായിരിക്കുന്നു
അതുമതി .......നന്നായിരിക്കുന്നു
ReplyDeleteഎന്നെങ്കിലും ശ്രീ കൃഷ്ണന്‍ വരുമോ എന്നോര്‍ത്ത് ഒളിച്ചിരിക്കാന്‍ പറയൂ
ഇഷ്ടപ്പെടാനായി നാളെയും വരുമെന്നോര്‍ത്താവും സങ്കടപ്പെടാത്തത്.
ReplyDeleteപക്ഷേ
ReplyDeleteസന്ധ്യക്ക്
പാത്രമെല്ലാം കഴുകാന്‍
ഓവുചാലിലേക്ക് കുടയുമ്പോള്‍
ഇഷ്ടമെന്ന വാക്ക്
എച്ചിലിനോടൊപ്പം വീഴുന്നതു കണ്ട്
ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല
എന്തിനാണ് ?
ഇഷ്ടമാണെന്ന്
ഒരിക്കലെങ്കിലും പറഞ്ഞല്ലോ,
അതുമതി
അതുമതിയെന്ന് പറയുന്നവര്‍ ഇക്കാലത്ത് വിരളമല്ലേ ?
സര്‍ , കവിത വളരെ ഹൃദ്യം.കേരളന്യൂസ്‌ടൈം.കോം ലേക്ക് ഒന്ന് കടമെടുക്കുന്നു.വിരോധമില്ലല്ലോ
ReplyDeleteഎഡിറ്റര്‍ ,
ആദര്‍ശ് അഞ്ചല്‍
www.keralanewstime.com
jeevitham thanne.
ReplyDeleteകറിവേപ്പിലക്കും ഒരു ജീവിതം കൊടുത്ത താങ്കൾക്കു നന്ദി.
ReplyDelete