Monday, May 24, 2010

ക്ഷമാപണം

എന്റെ
ജീവന്റെ കൂട്ടിലാണ്‌
നിന്നെ അടച്ചിട്ടത്
എന്നതിനാല്‍
ക്ഷമാപണം

ഇതിന്റെ
ഇരുമ്പഴികള്‍ തകര്‍ക്കാതെ
നിനക്കൊരാകാശത്തേക്കും
പറക്കാനാവില്ല

നിന്റെ കൊക്കു കൊണ്ട്
എന്റെ ഹൃദയം,
നിനക്കായ് ദഹിച്ച കരള്‍,
നിന്നെപ്പുണര്‍ന്നു തളര്‍ന്ന കൈകള്‍,
ഓരോ ഇരുമ്പഴികളുമങ്ങനെ
കൊത്തിക്കൊത്തി
വേര്‍പെടുത്തുക

മുറിഞ്ഞുപോകട്ടെ
എന്റെയീ
ജീവന്റെ കൂട്

11 comments:

  1. എന്താ ഇത്ര നിരാശ??

    ReplyDelete
  2. Sorrowful,but beautiful

    ReplyDelete
  3. ഈ കൂടല്ലേ സുരക്ഷിതം
    വെളിയിലേക്കുപ്പറന്നാല്‍
    കഴുകന്മാര്‍പിന്നാലെ
    പാഞ്ഞുവന്നു പിടിക്കില്ലേ ?
    പോക്കുവെയില്‍

    ReplyDelete
  4. പക്ഷിയുടെ സ്വാതന്ത്ര്യം
    കൂടിന്റെ മരണമാവും...
    ആനിലേട്ടാ...നല്ല കവിത...

    ReplyDelete
  5. കൊത്തിക്കൊത്തി മുറിഞ്ഞുപോകട്ടെ

    ReplyDelete
  6. "നിന്നെപ്പുണർന്നു തളർന്ന കൈകൾ"
    ഇത്രയും പ്രീയപ്പെട്ടതിനോട് എന്തിനീ വെറുപ്പ്

    ReplyDelete
  7. എല്ലാ ബന്ധങ്ങളും അറ്റാലും കിളിക്ക് സ്വതന്ത്രം കിട്ടണം എന്നില്ലാ ...

    "കാറ്റില്‍ ആടുന്ന ഫോസിലിനറിയാം

    സ്വാതന്ത്രത്തിന്റെ അര്‍ഥം"

    ReplyDelete
  8. എന്റെ
    ജീവന്റെ കൂട്ടിലാണ്‌
    നിന്നെ അടച്ചിട്ടത്
    എന്നതിനാല്‍
    ക്ഷമാപണം

    മനോഹരമായിരിക്കുന്നു.....

    ReplyDelete
  9. കൊത്തിമുറിയ്ക്കാതെ, കൂടൊന്നു തുറന്നിരുന്നെങ്കില്‍.... എന്നാണ്‌ അടയ്ക്കപ്പെട്ടവരുടെ മനോഗതമെങ്കിലോ..

    ReplyDelete
  10. anuvadikkapetunna swathanthryam. nalla kavitha. lalitha sundaram

    ReplyDelete
  11. ഒന്നാന്തരം മെയിൽ ചോവനിസ്റ്റ്(അതോ ഷോവനിസ്റ്റോ)കവിത.പ്രണയത്തിലാവട്ടെ മരണത്തിലാവട്ടെ പെണ്ണിനെ വെറുതെ വിടരുത് മാഷെ..ജയ് ഹിന്ദ്!

    ReplyDelete