Sunday, October 7, 2012

വിറ

രാവിൽ
നക്ഷത്രങ്ങൾ
മിന്നുകയല്ല
വിറയ്ക്കുകയാണ്,
ഭൂമിയിലേക്ക് നോക്കുമ്പോൾ
പേടിച്ച്...!

10 comments:

  1. പേടിച്ച്‌ വിറച്ചുരുകി ഒടുവില്‍ സ്വയം ഇല്ലാതാകും, അല്ലേ...

    ReplyDelete
    Replies
    1. നമ്മളെപ്പോലെ തന്നെ..
      മറ്റെന്തു ചെയ്യാനാവും....?

      Delete
  2. വേണ്ടാത്തത്‌ കാണാതിരിക്യ്ക്കാനും
    വേണ്ടപ്പോളൊക്കെ കണ്ണുചിമ്മാനും
    അറിയുന്നവരാകാം
    താരങ്ങളാവുന്നത്‌..
    :)

    ReplyDelete
    Replies
    1. അത്ര കാപട്യക്കാരാകുമോ നക്ഷത്രങ്ങൾ....!!

      Delete
  3. ഇത്രേം നാള്‍ ഞാന്‍ എന്റെ കണ്ണുകളെ കുറ്റം പറഞ്ഞു സമയം കളഞ്ഞു .. :(

    ReplyDelete
  4. നല്ല ഭാവന മാഷേ :-)

    അങ്ങനെയെങ്കില്‍ സൂര്യനും ഒരു നക്ഷത്രമല്ലേ ...ഭൂമിയോടുള്ള വെറുപ്പും വിദ്വേഷവും കൊണ്ട് കത്തി ജ്വലിക്കുകയായിരിക്കും സൂര്യന്‍!

    ReplyDelete
    Replies
    1. പകൽ ഒരു സൂര്യനും രാത്രിയിൽ ദശലക്ഷക്കണക്കിനു നക്ഷത്രങ്ങളും...
      രാത്രിയാവുമ്പോഴാണല്ലോ മനുഷ്യന്റെ യഥാർത്ഥ സ്വഭാവം പുറത്തുവരുന്നത്....!!

      Delete