Saturday, October 20, 2012

പക

കഴിഞ്ഞ
ജന്മത്തിലെ
ഏകാധിപതികളായ
രാജാക്കന്മാരാണ്
വാലൻ പുഴുകളായി*
വീണ്ടും ജനിക്കുന്നത്;
പുസ്തകങ്ങളെ
കാർന്നു കാർന്നു നശിപ്പിക്കുന്നത്

ഇനിയും
തേഞ്ഞുമാഞ്ഞിട്ടില്ലാത്ത
നീണ്ട കൊമ്പുകളും
ശരീരത്തിൽ
ഫറോവമാരുടേതു പോലെ
അതിപ്രാചീനങ്ങളായ
അലങ്കാരമുദ്രകളുമുണ്ട്.

കല്ലേപ്പിളർക്കുന്ന
കല്പനകളിട്ടു  ശീലിച്ച
അവരുടെ നാവിൽ നിന്ന്
രാകി മിനുക്കിയെടുത്ത മൂർച്ചയിലുണ്ട്,
പുസ്തകങ്ങളാണ്
തങ്ങളെ
വെറും പുഴുക്കളാക്കിയതെന്ന
നിശിതമായ പക.

---------------------------------------
*പുസ്തകപ്പുഴു- (book worm)

12 comments:

  1. അതിമനോഹരകല്പന

    ReplyDelete
  2. അതെ..അജിത് പറഞ്ഞപോലെ..
    അതിമനോഹരമായ കല്‍പ്പന

    ReplyDelete
  3. Replies
    1. നല്ല വാക്കുകൾക്ക് നന്ദി ഫസൽ...!
      :-)

      Delete
  4. ഭാവദീപ്തം ബിംബപൂര്‍ണ്ണം...

    ReplyDelete
  5. ബ്ലോഗ്പുഴുക്കൾ ഇല്ലാതിരിക്കട്ടെ.നല്ല ഭാവന.ആശംസകൾ

    ReplyDelete
  6. നല്ല ഭാവന. നന്നായി, അനിലന്‍.

    ReplyDelete