Friday, October 5, 2012

നരകപൂർണ്ണത

സ്വർഗത്തിനു
അഴുകിപ്പോകുന്ന ഈ ശരീരം വേണ്ടാ
വിശുദ്ധവും അനശ്വരവുമായ
ആത്മാവിനെ മാത്രം മതി

ഭൂമിയ്ക്ക്
അതിന്റെ ആസക്തികളിൽ

ആഴ്ന്നിറങ്ങുന്ന ശരീരം മാത്രം മതി
ആത്മാവിന്റെ, ആർക്കും കടന്നു പോകാവുന്ന
സുതാര്യത
അതിനു വേണ്ടേ വേണ്ടാ

ശരീരം
കത്തിപ്പടരുകയും
ആ നിമിഷങ്ങളിൽ ആത്മാവ് ചുട്ടു പൊള്ളുകയും
ചെയ്യുന്നത്
നരകത്തിലാണ്.
ശരീരം ആത്മാവിനേയും
ആത്മാവ് ശരീരത്തേയും
ശരിക്കുമറിയുന്ന
വിമോചനമസാദ്ധ്യമായ
സമയ ദേശമാണത്

ഞാനെപ്പോഴുമൊരു നരകമാകുന്നത്
എന്തുകൊണ്ടാണെന്ന്
അവൾക്ക് മാത്രം
ഇപ്പോഴും മനസിലായിട്ടില്ല

6 comments:

  1. മനോഹരമായ നാലു ചിത്രങ്ങള്‍ വരച്ചുകാണിക്കുന്നുണ്ട് താങ്കളുടെ ഈ വാക്കുകള്‍ ..അഭിനന്ദനങ്ങള്‍

    ReplyDelete
  2. മനസ്സ് ശരീരത്തോട് സംവദിക്കുന്നത്

    നരകതുല്യമായ ചിന്തകളില്‍ മാത്രമാണ്

    ആശംസകള്‍

    ReplyDelete
    Replies
    1. നരകം ശരീരത്തെ വീണ്ടെടുക്കുന്നു..

      Delete
  3. നരക സമാനമായ ശരീരം.
    നരകമാണ് ജീവിതം.

    ReplyDelete