മൊഹാലിയിൽ
ഒരു സെഞ്ച്വറി
ഗ്വാളിയോറിൽ ഡക്കൗട്ട്
സ്റ്റേഡിയം മാറുന്നതുപോലെയാണ്
ഒരു പ്രണയത്തിൽ നിന്ന്
മറ്റൊരു പ്രണയത്തിലേയ്ക്ക്
ഒരുവൻ
കളിക്കളം മാറ്റുന്നത്
സ്ലിപ്പിൽ പിടികൊടുത്ത്
സെഞ്ച്വറി നഷ്ടപ്പെടുന്നതിൽ
ദുഃഖഭരിതമാകും
ചില കൂറ്റൻ സ്ട്രോക്കുകൾ,
കൊച്ചിയിലായാലും
മെൽബണിലായാലും.
വരമുറിച്ചുകടന്ന്
അതിർത്തിഭേദിയ്ക്കും
ചിലത്
ആകാശത്തേയ്ക്ക്
നടുവളഞ്ഞുയർന്ന്
മഴവില്ലിന്റെ
നഗ്നമായ ഒരുടൽ വരച്ചു വെയ്ക്കും
വേറെ ചിലത്
ഈഡൻ ഗാർഡനിലോ
പെർത്തിലോ
ഇടവഴിയിലൂടെ നടക്കുമ്പോൾ
അപ്രതീക്ഷിതമായി ഒരാൾ റണ്ണൗട്ടാകും..
സിഡ്നിയെന്നോ
ലാഹോറെന്നോയില്ല
അപ്രതീക്ഷിത ബൗൺസറുകൾ
പിൻകഴുത്തിലുരസ്സി
കീപ്പറുടെ കൈയ്യിലൊതുങ്ങാൻ
ഇരട്ടസെഞ്ച്വറിയുടെ ആഹ്ളാദം
കൈയ്യടിച്ചു തീരും മുൻപേ
ഒരു യോർക്കറിൽ
മിഡിൽ സ്റ്റമ്പ് തെറിപ്പിയ്ക്കും
ചില പ്രണയ ബോളുകൾ
ആളൊഴിഞ്ഞ പവലിയനിൽ
ഒറ്റയ്ക്കിരുന്ന്
മനോഹരമായ ആ ഒരിന്നിങ്ങ്സിനെപ്പറ്റി
എന്റെ പിഴ എന്റെ പിഴ
എന്റെ വലിയ പിഴ എന്ന്
ഒരിയ്ക്കലെങ്കിലും
കരയാതിരിക്കില്ല
വിരമിയ്ക്കുന്നതിൻ മുൻപ്
ഓരോ കളിക്കാരനും
എത്ര റണ്ണൌട്ടുകള്‍! എല്‍ ബി ഡബ്ളിയു കള്‍! ഹിറ്റ് വിക്കറ്റുകള്‍! എങ്കിലും ബാറ്റുമായി വീണ്ടും വീണ്ടും ക്രീസിലേക്ക് പോകാതിരിക്കാനാവുമോ? ഈ അനിശ്ചിതത്വം ആയിരുന്നു സൌന്ദര്യം എന്നു മന്ത്രിച്ച്, എന്നെ നീ കൈവിട്ടതെന്ത് എന്ന് ബാറ്റിനോട് പരിഭവിച്ച്, ഏകനായി വീണ്ടും മടങ്ങാന്‍.........
ReplyDeleteസാരോല്യ അനിലേ, ഒരു കൈപ്പിഴ ഏതു പ്രണയജാംബവാനും, അല്ല പ്രണയ ബാറ്റ്സ്മാനും പറ്റും, കുറെ ഇന്നിങ്സ് കളിച്ചതല്ലേ? കുത്തിഉയരുന്ന പ്രണയപ്പന്തുകളെ പേടിയുണ്ടോ താങ്കൾക്ക്? ഗ്യാലറിയിലെ ആരവങ്ങൾക്ക് വഴിപ്പെട്ട് ഉയർത്തിയടിച്ച പന്ത് ആരുടെ കയ്യിലാണ് ഒടുങ്ങിയത്? പിന്നെ ബാറ്റു നന്നപ്പോൾ കളി നിർത്തണമെന്നാണ് ശാസ്ത്രം. കവിത പിഴ, പിഴ എന്ന് തന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നല്ലോ, തമാശയല്ലല്ലോ ഇത്.
ReplyDeleteഎന്താ ചെയ്യാ മാഷേ..
ReplyDeleteഔട്ട് ആവുന്നതൊക്കെ കൊള്ളാം..തേഡ് അമ്പയര്‍ ന്‍റെ തീരുമാനത്തിന് കൈനീട്ടി നില്‍ക്കാതെ നോക്കിയാ മതി -
അല്ലാതെ പിന്നെ ?
ഇങ്ങനെയുമൊക്കെ ഒരു പ്രണയക്കളിയോ?
ReplyDelete@ അനിൽ ജിയെ, കളി വിപുലമാക്കിയതിൽ സന്തോഷം... ശ്രീ നാഥൻ മാഷേ, തമാശയല്ല ട്ടോ, എത്ര ശ്രദ്ധിച്ചു നിന്നാലും അപ്രതീക്ഷിതമായ ഒരവസാനത്തിലേക്ക് മടങ്ങേണ്ടി വരും പ്രനയത്തിന്റെ ഏതൊരിന്നിങ്ങ്സും. നോട്ടൗട്ട് എന്ന് പറഞ്ഞാലും കളിയവസാനിപ്പിക്കേണ്ടി വരുമല്ലോ.,പിന്നെ ഇതൊക്കെ നിർത്താനുള്ള പ്രായമായോ മാഷേ, രണ്ടോ മൂന്നോ അങ്കം കൂടിയാവാം ല്ലേ.. മഹീ, ചിരിയ്ക്കുന്നു നിർത്താതെ. പണ്ടത്തെപ്പോലെയല്ല സ്മിത. ടെസ്റ്റ്, വൺ ഡേ, ത്രിദിനം 20/20 അങ്ങനെ കളികൾപലതരമല്ലേ ഇക്കാലത്ത്, നമ്മൾ വെറും കാഴ്ചക്കാർ
ReplyDeleteഅങ്ങനെയും കളിക്കാം ല്ലേ.
ReplyDeleteJeevitham kondano kali!
ReplyDeleteAnile,
ReplyDelete'ola madal' kondulla aa pazhaya kalikal orthu poyi..pakshe panthu mattaarudeyo muttathaanu..
Style gambheeramaavunnu..
നിനച്ചിരിക്കാതെ ഒരു കളി കേട്ടു...
ReplyDeleteമാഷേ,ക്രിക്കറ്റ് കളി ആസ്വദിക്കുന്നതിനു പിന്നിൽ ഇങ്ങനെയും ചില സാദ്ധ്യതകൾ ഉണ്ടല്ലേ ;)
ReplyDeleteരസികൻ കവിത.ആശംസകൾ
കരഞ്ഞു കൊണ്ടേയിരിക്കുന്നു....
ReplyDeleteഎന്റെ പിഴ
എന്റെ പിഴ
എന്റെ പിഴ
എന്റെ പിഴ
എന്റെ പിഴ