ആഹ്ളാദിക്കേണ്ടി വരുമ്പോഴെല്ലാം
ഈയുള്ളവന്റെ ശരീരം
ഒരു ജഡമാകും..
വേദനിയ്ക്കേണ്ടിവരുമ്പോഴാണ്
രക്തം
ശരീരത്തെയാകെ
ഒരു പൂമരമാക്കുന്നത്.
അപ്പോൾ
വസന്തമായെന്ന് തെറ്റിദ്ധരിച്ച്
എണ്ണമറ്റ പറവകൾ
എന്റെ ഇന്ദ്രിയങ്ങളുടെ ചില്ലകളിൽ
പറന്നിറങ്ങും
തുടുത്ത ആപ്പിളിന്റെ
നിറമുള്ള ലിപികളിൽ
പലതരം പ്രശംസകൾ
അവരെന്റെ കവിളിൽ കൊത്തി വെയ്ക്കും
ഞാൻ പിന്നെയും ആഹ്ളാദവാനാകും
അത്തരം സമയങ്ങളിൽ
ശരീരം
എന്നോട് പിണങ്ങി
ഒരു ജഡമാകും
ഇതൊരു അഴിയാക്കുടുക്കാണല്ലോ..
ReplyDeleteഎന്തൊരൂരാകുടുക്ക് ! നല്ലോണം ആസ്വദിച്ചു...
ReplyDeleteവേദനയിൽ പൂക്കുന്നൊരു മനസ്സ്, മുകിലും പീപ്പിയും പറഞ്ഞപോലെ ഈ ഊരാക്കുടുക്ക് ഒരുഗ്രൻ വെളിപാടായിട്ടുണ്ട്!
ReplyDeleteവളരെ നല്ല കവിത...
ReplyDelete