അവൻ കല്പിച്ചു:
'പാലും വെള്ളവും പഞ്ചസാരയും തിളച്ച്
ചായയുണ്ടാകട്ടെ'
ആവിപറക്കുന്ന നല്ലചായ
മേശപ്പുറത്ത് വന്നിരുന്നു
അവനത് മൊത്തിക്കുടിച്ചു.
നല്ലതെന്ന് കണ്ട് അവനതിനെ
മോണിങ്ങ് ടീ എന്ന് പേരുവിളിച്ചു
സന്ധ്യയായി
ഉഷസായി;
ഒന്നാം ദിവസം.
അവൻ അരുൾ ചെയ്തു:
'ദോശയുണ്ടാകട്ടെ'
ദോശയുണ്ടായി
ദോശ നല്ലത് എന്നവൻ കണ്ടു.
വട്ടവും വടിവുമൊത്ത ദോശ
ചട്ട്ണിയിൽ മുക്കി സാമ്പാറിൽ കുഴച്ച്
പാത്രം വടിച്ചു വെച്ച്
ഏമ്പക്കം വിട്ടെഴുന്നേറ്റു.
അങ്ങനെ സന്ധ്യയായി ഉഷസായി;
രണ്ടാം ദിവസം.
അവൻ ഉത്തരവിട്ടു:
'ജനൽ തുറന്ന് വെളിച്ചമുണ്ടാകട്ടെ,
പങ്ക കറങ്ങി കാറ്റു വീശട്ടെ,
ഋതുക്കൾ, കാറ്റുകൾ, കടലുകൾ ഉണ്ടാകട്ടെ,
ലോകം മുഴുവൻ നല്ല വൃത്തിയായിരിക്കട്ടെ'
-ഉണ്ടായവയെ നോക്കി
നല്ലതെന്നും വൃത്തിയുള്ളവയെന്നും
കരുതി അവൻ സന്തോഷിച്ചു.
അനന്തരം
സന്ധ്യയായി ഉഷസായി;
മൂന്നാം ദിവസം.
അവൻ വിധിച്ചു:
'കാടും മരങ്ങളും മലകളും പുഴകളും
എന്നെ നമിക്കട്ടെ'
സമസ്ത ജീവജാലങ്ങളും അവനെ നമിച്ചു.
അവന് അഹന്തയായി
ശേഷം സന്ധ്യയായി
ഉഷസായി;
നാലാം ദിവസം.
അവൻ ഭരണഘടനയിലെഴുതി:
'സിംഹാസനമുണ്ടാകട്ടെ'
സിംഹാസനമുണ്ടായി.
സിംഹാസനം
സ്വർണ്ണമയവും മനോഹരവും
കാന്തികവുമായതിൽ
അവനാനന്ദിച്ചു
പിന്നെ സന്ധ്യയായി ഉഷസ്സായി;
അഞ്ചാം ദിവസം.
അവൻ ആജ്ഞാപിച്ചു:
'കിടപ്പറയിൽ സുഗന്ധവും ലഹരിയും
മക്കളുമുണ്ടാകട്ടെ'
കിടപ്പറയിൽ സുഗന്ധവും ലഹരിയും
അനേകം മക്കളുമുണ്ടായി.
തന്റെ ച്ഛായയിലും പ്രതിരൂപത്തിലും
അവരെ കാണുകയാൽ
അവൻ എത്രയുംസന്തുഷ്ടനായി
അങ്ങനെ സന്ധ്യയായി
ഉഷസായി;
ആറാം ദിവസം.
തന്റെ ഭവനം
പൂർത്തിയായതിൽ
അവൻ ആഹ്ളാദഭരിതനായി
തന്നെപ്പറ്റി അവനുതന്നെ
മതിപ്പു തോന്നി
ഏഴാമത്തെ ദിവസം
എന്തുകൊണ്ടും നല്ലതെന്നു കരുതി
അവനതിനെ വാഴ്ത്തി.
അതിനാൽ ആ ദിവസം
വിശ്രമിക്കാമെന്നു കരുതി
അതിന്മേൽ
ശയിയ്ക്കുവാനൊരുങ്ങി
വിയർപ്പിൽ കുളിച്ച്,
ആറ് ദിവസത്തെ വിഴുപ്പുകൾ മുഴുവൻ
അലക്കി വെളുപ്പിക്കുകയായിരുന്നു
അപ്പോഴുമവൾ.
അനന്തരം
സന്ധ്യയായി...
'രാത്രിയായി!
ReplyDeleteക്ഷീണിച്ചവശയായി അവള്‍ വന്നു!
അവനോടു അഭിലാഷമുള്ളവള്‍ ആക നിമിത്തം അവന്‍ അവളെ ഭരിക്കാന്‍ തുടങ്ങി!'
പൂരിപ്പിച്ചത് വളരെ സന്തോഷകരമായി. ആറ് ദിവസവും അവളെക്കൊണ്ട് പണിയെടുപ്പിച്ച് ഏഴാം ദിവസം അവൻ വിശ്രമിക്കുന്നതിന്റെ നല്ല പരിസമാപ്തി തന്നെ!
ReplyDeleteReally Great....!
ReplyDeleteHow beautifully the imagination has worked on HER struggles and HIS schovanism....!
പണിയെടുപ്പിച്ചും പണയത്തിലാക്കാം..
ReplyDeleteനല്ല കവിതമാഷേ....:)
വിയർപ്പിൽ കുളിച്ച്,
ReplyDeleteആറ് ദിവസത്തെ വിഴുപ്പുകൾ മുഴുവൻ
അലക്കി വെളുപ്പിക്കുകയായിരുന്നു
അപ്പോഴുമവൾ.
ഗംഭീരം.
ReplyDeletenalloru kavitha, mashinte sthreepaksha kavithakal eppzhum nannakarundu. oru pen kooppukai...
ReplyDeleteKalakki mashe kalakki !!!!!!!!!!
ReplyDelete