എഴുതപ്പെട്ടു കഴിഞ്ഞ
ഉത്തരങ്ങൾക്കെല്ലാം
കുറേക്കഴിയുമ്പോൾ
ചോദ്യങ്ങളോട് വെറുപ്പു തോന്നും.
നീ മറ്റൊരു തരത്തിലായിരുന്നെങ്കിൽ
ഞാനും മറ്റൊരു വിധത്തിലാവുമായിരുന്നെന്ന്
ഓരോന്നു പറഞ്ഞ്
തെറ്റും
അവർ തമ്മിൽ ഒടുവിൽ.
ചോദ്യത്തിന് ചേർന്ന
കൃത്യമായ ഉത്തരമെന്ന്
നൂറിൽ നൂറ് മാർക്കിട്ടവർ
മൂക്കത്ത് വിരൽ വെച്ചുനിൽക്കുമ്പോൾ
ചോദ്യപ്പേപ്പർ ഒരു വഴിയ്ക്കും
ഉത്തരപ്പേപ്പർ വേറൊരു വഴിയ്ക്കും
കാറിൽ കയറി
അവരവരുടെ പാട്ടിനു പോകും
അതെയതെ made for each other ആയ ചോദ്യവും ഉത്തരവും നുണകളാണല്ലോ.
ReplyDeleteനല്ല ആശയം.അവതരണം ഒന്നൂടെ നന്നാക്കാമായിരുന്നെന്ന് തോന്നി...’ അവർ തമ്മിൽ ഒടുവിൽ...’
ReplyDeleteഇതിന്റെ ഇടക്ക് വിവാദം ഒന്നും ഉണ്ടാകാതിരുന്നാല്‍ മാത്രം.
ReplyDeleteനല്ല ഒരു തീം.
ചോദ്യം ഉത്തരത്തിനുവേണ്ടിയല്ലല്ലോ, പുതിയൊരു ചോദ്യത്തിനു വേണ്ടിയല്ലേ?
ReplyDeleteനീ മറ്റൊരു തരത്തിലായിരുന്നെങ്കിൽ
ReplyDeleteഞാനും മറ്റൊരു വിധത്തിലാവുമായിരുന്നെന്ന്
ചോദ്യവും ഉത്തരവും സ്നേഹവും വെറുപ്പും പോലെ വേറിട്ട് കിടക്കുന്നു
ReplyDeleteഹാ..ശ്രീനാഥന്റെ കമന്റ്!
ReplyDeleteനല്ല വരികള്‍ തന്നെയാണ് കേട്ടോ
ReplyDelete