Wednesday, February 17, 2010

വേലക്കാര്‍

സ്നേഹിക്കുന്നുവെന്നോ!
വേല കയ്യിലിരിക്കട്ടെ
മാഷേ,
പണ്ട്‌
വടക്കേചെറയിലെ
ഗോപിസാറും
ഫൈവ്സ്റ്റാര്‍ ബസ്സിലെ
കണ്ടക്ടറും
ട്യൂഷന്‍ ക്ളാസ്സിലെ
ഹരിയേട്ടനും
ഇതുതന്നെയാ പറഞ്ഞത്‌.

എന്നിട്ടെന്താ!
മൂന്നബദ്ധം
ഏത്‌ പോലീസുകാരനും പറ്റും

മാഷ്‌ പോയാട്ടെ
എനിക്ക്‌
ധാരാളം തുണിയലക്കാനും
വെള്ളം കോരാനും
മുറ്റമടിക്കാനുമുണ്ട്‌.

അതിനെടേലാ
മാഷിന്റെ ഒരു വേല!

8 comments:

  1. മാഷ്‌ പോയാട്ടെ
    എനിക്ക്‌
    ധാരാളം തുണിയലക്കാനും
    വെള്ളം കോരാനും
    മുറ്റമടിക്കാനുമുണ്ട്‌.

    ReplyDelete
  2. എന്നിട്ടെന്താ!
    മൂന്നബദ്ധം
    ഏത്‌ പോലീസുകാരനും പറ്റും

    ഈ പരിപ്പ് ഇവിടെ വേവൂല്ല മാഷെ....!!

    ReplyDelete
  3. വളരെ വ്യത്യസ്തമായിട്ടുണ്ട്......
    താങ്കളുടെ ശൈലി..അല്‍പ്പം നര്‍മ്മം
    കലര്‍ന്ന കഴമ്പുള്ള കവിതകള്‍........
    ഈ ഭാവന ഒരിക്കലും..കളയാതെ
    സൂക്ഷിക്കാന്‍ മാഷിനു സാധിക്കട്ടെ...........
    ആശംസകള്‍..........

    ReplyDelete
  4. ഫൈവ്‌ സ്റ്റാര്‍ ബസ്സ്‌ എന്നു കണ്ടപ്പോഴെ ഉറപ്പിച്ചു എന്‍റെ നാട്ടിനടുത്തെവിടെയോ ആണെന്ന്... കവിത നന്നായി.

    ReplyDelete
  5. "സ്നേഹിക്കുന്നുവെന്നോ!
    വേല കയ്യിലിരിക്കട്ടെ ...!"

    :-)

    ഈ word verification ഒഴിവാക്കിക്കൂടേ...?

    ReplyDelete
  6. മുറ്റമടിച്ചും വെള്ളം കോരിയും കഴിഞ്ഞ് എന്താവേല?

    ReplyDelete
  7. മാഷിന്റെ ഒരു വേല!

    kollaam mashe ..:)

    ReplyDelete