Thursday, February 25, 2010

ആണ്‍ ഭയം

രാവിലെ
കണ്ണാടിയുടെ മുന്നില്‍ നിന്ന്
തുണി മാറ്റുമ്പോള്‍
പുരുഷന്റെ കണ്ണുള്ള കണ്ണാടി
അവളെ ഒന്നുഴിഞ്ഞു നോക്കി.

ചുമരിലിരുന്ന് ഒരാണ്‍പല്ലി
വെറുതെ കമന്റടിച്ചു

പണിശാലയിലേക്കു
പോകുമ്പോള്‍
ടാറിട്ട പാത
കറുകറുത്ത ഒരാണായി
അടിയില്‍ നിന്ന് കണങ്കാല്‍ വഴി
മുകളിലേക്കരിച്ചു കയറി.

രാത്രിയില്‍
വിളക്കണച്ചപ്പോള്‍
ഇരുള്‍
തണുത്ത കരങ്ങളുള്ള
ഒരു പുരുഷനായി
ദേഹത്തേക്കിഴഞ്ഞിഴഞ്ഞു കയറി.

പാതിരാവില്‍
അവളുടെ ഉടല്‍
പനിച്ചു വിറച്ച്‌
ഒരു പഴുത്ത സൂര്യനായി

3 comments:

  1. അനില്‍,

    പനിച്ചു വിറയ്ക്കുന്ന സൂര്യന്‍..കലക്കി..! ഒരു ടൈറ്റില്‍ ആക്കി കടമെടുക്കുന്നു..! കോപ്പിറൈറ്റ് ചോദിക്കരുത്!

    ReplyDelete
  2. കൊള്ളാം മാഷെ

    ReplyDelete