Wednesday, April 6, 2011

ചെന്നായയോടു്‌ പറഞ്ഞ സുവിശേഷം

കാണാതെപോയ
ഒരാട്ടിൻകുട്ടിയെ
തിരഞ്ഞുപോയ
ഇടയന്റെ പ്രേതം
വാതിൽതള്ളിത്തുറന്നു വരുമ്പോൾ
നമ്മൾ
ആട്ടിറച്ചിയുടെ മണമുള്ള പാത്രം
ധൃതിയിൽ
മൂടിവെച്ചിട്ട്
അവനെ
'ഹലോ' എന്നു
വിരുന്നു മേശയിലേയ്ക്ക്
ക്ഷണിയ്ക്കും

അവൻ
വിളറിയനോട്ടം കൊണ്ടെഴുതിയ
ഒരു കുറ്റപത്രം
നമ്മുടെ മുഖത്തു വെയ്ക്കും

പിന്നെ
സൗമ്യഭാഷണങ്ങളുടെ
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഭാഷയിൽ
അവൻ പറയും
കാണാതെ പോയ
എന്റെ ആട്ടിൻകുട്ടി
നീയാണെന്ന്

11 comments:

  1. ഈ കവിത കുറെ കാലം കൂടെ നടക്കും.

    ReplyDelete
  2. ഒരു വേറിട്ട കവിത.ആസ്വദിച്ചു.ആശംസകള്‍.

    ReplyDelete
  3. സൗമ്യഭാഷണങ്ങളുടെ
    പുളിപ്പില്ലാത്ത അപ്പത്തിന്റെ ഭാഷയിൽ ! നന്നായി

    ReplyDelete
  4. ഹാ വല്ലാത്തൊരു വേദന.... ആ ആട്ടിന്‍കുട്ടി....

    ReplyDelete
  5. കാണാതെ പോയ ആടിന്‍കുട്ടിയെ കണ്ടെത്തിയ ഒരിടയനെ പോലെ ഞാന്‍ ഇവിടെ നില്‍ക്കുന്നു.

    ReplyDelete
  6. അനില്‍ ജി യും എഴുതിയല്ലോ ഇതുപോലുള്ള ഒരു കവിത. അത് വായിച്ചാണ് എങ്ങോട്ട് പോന്നത്.

    ReplyDelete