Friday, March 5, 2010

ഉഭയകക്ഷിചര്‍ച്ച

കാശ്മീര്‍ വിട്ടുതരണമെന്നോ?
പുളിയ്ക്കും.
എന്റെ അച്ഛന്‍
എല്ലുമുറിയെ പണിയെടുത്ത്‌
കഷ്ടപ്പെട്ടുണ്ടാക്കീതാ
അത്‌
നിങ്ങക്ക്‌ കള്ളുകുടിക്കാനും
ധൂര്‍ത്തടിക്കാനും വിട്ടുതരില്ല;
എന്റെ കൊക്കില്‍
ജീവനുള്ളിടത്തോളം കാലം.

ഫ!,
എന്തുപറഞ്ഞെടീ!
സ്ത്രീധനം കിട്ടിയ മുതല്‍
എന്തു ചെയ്യണമെന്ന്
എനിക്കറിയാം.
മിണ്ടാതിരുന്നില്ലെങ്കി
ഒരെണ്ണം
നിന്റെ ഞെഞ്ചത്ത്‌ വെച്ച്‌
പൊട്ടിക്കും,
എന്റെ സ്വഭാവം
നിനക്കറിയില്ല.

പിന്നേ പിന്നേ പൊട്ടിക്കും!
ബോംബ്‌ പൊട്ടിക്കാന്‍ പാകത്തിന്‌
ഞാനിവിടെ
മലര്‍ന്ന് കിടക്ക്വല്ലേ.
പിന്നെ
നിങ്ങടെ സ്വഭാവത്തിന്റെ കാര്യം!
അതു പറയാതിരിക്കുന്നതല്ലേ
മനുഷ്യാ നല്ലത്‌.
ആദ്യം
നിങ്ങളീ അതിര്‍ത്തികടന്നുള്ള
നുഴഞ്ഞു കയറ്റമുണ്ടല്ലോ
അതൊന്നവസാനിപ്പിക്ക്‌
എന്നിട്ടു മതി
ചര്‍ച്ചയും കിര്‍ച്ചയും

5 comments:

  1. അനില്‍,
    ഗംഭീരമായി..ഈ കെട്ടിയോന്‍ കെട്ടിയോള്‍ കണ്‍സപ്റ്റ് വിദേശകാര്യമന്ത്രാലയത്തിന് അറിയില്ലെന്നു തോന്നുന്നു.

    ReplyDelete
  2. ഇതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുത്താല്‍ പിന്നെ ജീവിക്കാന്‍ കാരണങ്ങളില്ലാതയിപ്പോകില്ലെ...അതുകൊണ്ടു കാശ്മീരായാലും മണിപ്പൂരായാലും ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു......

    ReplyDelete
  3. ശരി തന്നെ ആദ്യം പോക്കിരിത്തരങ്ങള് നിറ്ത്തൂ എന്നിട്ടാകാം ചറ്ച്ച

    ReplyDelete
  4. best political satire...
    വിജയേട്ടന്‍ ചൈനയെ പറ്റി പറഞ്ഞതോര്‍മ വന്നൂ ...എന്തായിരുന്നൂ അത് ?

    പോട്ടെ ..അതിര്‍ത്തി വിട്ടുള്ള നുഴഞ്ഞു കയറ്റം നിറുത്തിയാല്‍ പിന്നെന്തു ചര്‍ച്ച...

    ReplyDelete