മാവായതുകൊണ്ട്
പൂങ്കുലയായും
കണ്ണിമാങ്ങയായും
മാമ്പഴമായും
പലതരത്തില്‍ പൊഴിയണം
കാറ്റിലും
മഴയിലും മഞ്ഞിലും
പൊഴിയണം...
കല്ലേറു കൊണ്ട്
കണ്ണു പൊട്ടണം...
വരിയുടയ്ക്കും പോലെ
കണയുള്ള തോട്ടിയിട്ട് പിടിച്ച്
ഞെട്ടില്‍ നിന്ന്
മാങ്ങ പൊട്ടിക്കുന്നതിന്റെ
വേദന തിന്നണം...
പിന്നെ കുറേക്കാലം
ഷണ്ഡനായി
ആര്‍ക്കെങ്കിലുമൊക്കെ
വന്നിരിക്കാന്‍ പാകത്തിന്
വഴിയോരത്ത്
തണലായി നില്‍ക്കണം
(ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്)
കവിമാവിന് ഇത്ര ബുദ്ധിമുട്ട്..അപ്പോള്‍ ചെയര്‍മാന്‍ മാവോ മാവോ? ഉത്തരവാദിത്തമുള്ള തണലായി താങ്കളുടെ കവിത പടര്‍ന്നുനില്‍ക്കുന്നു..അഭിനന്ദനങ്ങള്‍..
ReplyDeleteഎല്ലാം വെറുതെയെന്ന തോന്നലും കവിമാവിൽ കവിതയുടെ മാണിക്യ പൂത്തിരികത്തിക്കുന്നു...
ReplyDeleteഒരു മാവിന്റെ സങ്കടങ്ങൾ..! കവിത ഇഷ്ടമായി.
ReplyDeleteപിന്നെ കുറേക്കാലം
ReplyDeleteഷണ്ഡനായി
ആര്‍ക്കെങ്കിലുമൊക്കെ
വന്നിരിക്കാന്‍ പാകത്തിന്
വഴിയോരത്ത്
തണലായി നില്‍ക്കണം
-------------
ഇതാവാം ബാക്കിയാവുന്ന ആത്മസംതൃപ്തി!