സൃഷ്ടിശ്രമങ്ങളെല്ലാം
പാഴായ ശേഷം
അനന്തവും
അസഹ്യവുമായ
ഏകാന്തതയിലിരുന്ന്
ദൈവം വെറുതേ ഒച്ച വെച്ചു
തന്റെ തന്നെ പ്രതിധ്വനിയുടെ പ്രളയം കണ്ട്
ദൈവം ഭയന്നുവിറച്ചു
ആകാശത്തേയും നക്ഷത്രങ്ങളേയും
തട്ടിത്തെറിപ്പിച്ച്
ഓടുന്നതിനിടയിൽ
അദ്ദേഹം ഭൂമിയിൽ തട്ടി വീണു
ചുറ്റിലും നിന്ന്
തുറിച്ചു നോക്കുന്ന
മനുഷ്യന്മാർ പൊട്ടിച്ചിരിച്ചു.
ഭൂമിയിൽ
അതോടെ
നീണ്ടു നിൽക്കുന്ന
ഉൽസവങ്ങൾ തുടങ്ങി....
പാഴായ ശേഷം
അനന്തവും
അസഹ്യവുമായ
ഏകാന്തതയിലിരുന്ന്
ദൈവം വെറുതേ ഒച്ച വെച്ചു
തന്റെ തന്നെ പ്രതിധ്വനിയുടെ പ്രളയം കണ്ട്
ദൈവം ഭയന്നുവിറച്ചു
ആകാശത്തേയും നക്ഷത്രങ്ങളേയും
തട്ടിത്തെറിപ്പിച്ച്
ഓടുന്നതിനിടയിൽ
അദ്ദേഹം ഭൂമിയിൽ തട്ടി വീണു
ചുറ്റിലും നിന്ന്
തുറിച്ചു നോക്കുന്ന
മനുഷ്യന്മാർ പൊട്ടിച്ചിരിച്ചു.
ഭൂമിയിൽ
അതോടെ
നീണ്ടു നിൽക്കുന്ന
ഉൽസവങ്ങൾ തുടങ്ങി....
കാല്പ്പെരുമാറ്റമില്ലാതെ കിടന്നതു കൊണ്ടാവും,ല്ലേ കമന്റാന്‍ ആളു വരാണ്ടായി.
ReplyDeleteവളരെ ഇഷ്ടപ്പെട്ടു ഈ കവിത.
നല്ല കവിത
ReplyDeleteആഘോഷിയ്ക്കാന്‍ ഓരോരോ..
ReplyDelete:)
ആശംസകൾ.. !!
ReplyDeleteഉത്സവങ്ങൾ പങ്കു വെച്ചു തുടങ്ങിയത് അതും കഴിഞ്ഞായിരിക്കും..
ReplyDeleteനിന്റെ ഏകാന്തതയിലേക്ക് ആളെ കൂട്ടാനിറങ്ങിയ
ReplyDeleteഎന്റെ ദൈവമേ!