Saturday, July 28, 2012

സോളമൻ പറയാതിരുന്നത്....

വിളഞ്ഞ്
മണം പരന്ന മുന്തിരിത്തോട്ടം
വിളവെടുപ്പിനായി കാത്തുകിടക്കുമ്പോൾ
പക്ഷികൾ
അകത്തുള്ള വിത്തുകൾ
ദേശാന്തരങ്ങളിലേക്ക് കൊണ്ടുപോകുവാൻ
ധൃതിപ്പെട്ട്,
കൊക്കുവിടർത്തി
ചെരിഞ്ഞിരിക്കുന്നു...   
വീഞ്ഞ് നിറച്ച കനത്ത ജാറുകൾ
നാവുകളിലേയ്ക്ക്,
സിരകളിലൂടെ ശിരസുകളിലേക്ക്
പതഞ്ഞൊഴുകുവാൻ   വെമ്പി നിൽക്കുന്നു
പുഴകൾ മേഘങ്ങളെ പിഴിഞ്ഞെടുത്ത്
സമുദ്രത്തിലേക്ക് ഉല്ലാസപൂർവം മദിച്ചൊഴുകുന്നു
ഒരുവൾ അസ്വസ്ഥതയോടെ തന്റെ ഇരട്ടപെറ്റ മാൻ കുട്ടികൾക്ക്
പുൽമേടുകളിലേക്കുള്ള വഴി പറഞ്ഞുകൊടുന്നു
ആദമിനു വേണ്ടി ഒരു തോട്ടം തുറന്നുകൊടുക്കുന്നു
തണുപ്പത്ത് ഒരു കമ്പിളി സമ്മാനിക്കുന്നു
മുന്തിരിവള്ളികളിൽ കൂടി കാറ്റ് ആകാശത്തു നിന്ന്
താഴേയ്ക്ക് തൂങ്ങിയാടുന്നു
ഊഷ്മളത പരസ്പരം കൈയ്യുരച്ച്
തീകായുന്നു
നെറ്റിയിൽ വിയർപ്പുള്ള വെയിൽ
മുന്തിരിവള്ളികൾക്കിടയിൽ വീണ്
തളർന്നു മയങ്ങുന്നു

4 comments:

  1. കുറെ നാളുകള്‍ക്കു ശേഷമാണല്ലോ ബ്ലോഗില്‍ ഒരു ആളനക്കം....?

    ക്ലാസിക്കല്‍ അനില്‍ ടച്ചുള്ള മറ്റൊരു കവിത....

    നന്നായിരിക്കുന്നു, അനിലേട്ടാ....

    ReplyDelete
    Replies
    1. ഫേസ്ബുക്ക് അക്കൗണ്ട് എപ്പഴാ ഹാക്കാവുന്നതെന്ന് അറിയില്ല. എഴുതിയതൊക്കെ ഇവിടെ മാത്രമേ അവശേഷിക്കൂ...
      അഭിപ്രായത്തിനു നന്ദി...

      Delete
  2. 9 ല്‍ 1
    10 ല്‍ 83
    11 ല്‍ 20
    12 ല്‍...??


    എഴുത് മാഷെ.
    എഴുതാനറിയാവുന്ന മാഷെപ്പോലുള്ളോര് മിണ്ടാതിരുന്നാല്‍ എഴുതാനറിയാത്ത എന്നെപ്പോലുള്ളോര് വല്ലതുമൊക്കെ എഴുതിക്കൊണ്ടിരിക്കും.

    ReplyDelete
  3. :-)
    എല്ലാവരും നല്ല എഴുത്തുകാരല്ലേ അജിത് സാർ
    ...
    ആത്മാവിഷ്കാരമല്ലേ പ്രധാനം
    അടുത്ത കാലത്ത് ഫേസ് ബുക്കിൽ സജീവമായതോടെ ഇവിടെ എഴുത്തുകുറഞ്ഞു എന്നു മാത്രം..

    ReplyDelete