"ദൈവം അയാളെ ഏദൻ തോട്ടത്തിൽ നിന്നു പുറത്താക്കി.അയാളെ എവിടെ നിന്നെടുത്തുവോ ആ ഭൂമിയിൽ അധ്വാനിക്കുവാൻനിയോഗിക്കുകയും ചെയ്തു." (ഉല്പത്തി പുസ്തകം: 3:23)
"മുഖം വിയർത്ത് നീ അപ്പം ഭക്ഷിക്കും "(ഉല്പത്തി പുസ്തകം: 3:19)"നീ മക്കളെ നൊന്തു പെറും. എന്നാലും നീ ഭർത്താവിനെ കാമിക്കും. അവൻ നിന്നെ ഭരിക്കുകയും ചെയ്യും"(ഉല്പത്തി പുസ്തകം: 3:16)
ഏദനിൽ നിന്നു
പുറത്താക്കിയപ്പോൾ
നെറ്റിയിൽ പൊടിഞ്ഞ
ആദ്യത്തെ വിയർപ്പുമണികൾ തുടച്ചുകൊണ്ട്
ഹവ്വ
ദൈവത്തെ
അത്ഭുതത്തോടെ നോക്കി.
എന്തിനെന്നു ചോദിക്കണമെന്ന്
അവൾക്കുണ്ടായിരുന്നു
ആദം
ചൂണ്ടുവിരലുകൾ
ചുണ്ടുകൾക്ക് കുറുകെ വെച്ച്
നിശബ്ദതയുടെ ഒരു കുരിശുണ്ടാക്കി
ചോദ്യങ്ങളൊന്നും പാടില്ല പെണ്ണേ
ദൈവമാണ്
അനുസരിച്ചാൽ മതിയെന്ന്
ചുവന്ന കണ്ണുകൾ
ഭൂഗോള വിസ്തൃതമാക്കി
അന്നുമുതൽ ദിവസേനയെന്നോണം
അവൾ
അനുസരിച്ചു വരികയായിരുന്നു
എങ്കിലും
ചോദിക്കണമെന്നുണ്ടായിരുന്നു.
ആദത്തെ ഭയപ്പെട്ടുമാത്രം
അവന്റെ കണ്ണുരുട്ടലിൽ ചൂഴ്ന്നു നിന്ന
ഭീതിയെ വിചാരിച്ചുമാത്രം
നിശബ്ദയായി ഇരുന്നു
അപ്പോൾ,
ദൈവം മരിച്ചെന്ന്
ആരോ തരിശുഭൂമിയിൽ നിന്നു വിളിച്ചു പറയുന്ന*
വാക്കിന്റെ പ്രതിധ്വനി
അവൾ കേട്ടു.
വയലിൽ
ആദ്യം പൂത്ത ഗോതമ്പു ചെടിപോലെ
അവൾ
സന്തോഷവതിയായി.
മതി മറന്ന കാറ്റും കെട്ടഴിച്ചുവിട്ട പക്ഷിയുമായി
സൂക്ഷിച്ചു വെച്ചിരുന്ന ചോദ്യങ്ങൾ
ഒന്നൊന്നായി പുറത്തെടുത്ത്
ഉറക്കെ ചോദിക്കുവാൻ തുടങ്ങി.
ആദം
നിസഹായനായി
കൈമലർത്തി
ദൈവം മരിച്ചെന്ന്
ആരോ തരിശുഭൂമിയിൽ വിളിച്ചു പറയുന്നത്
അയാളും കേട്ടിരുന്നു
അതോടെ
വിയർപ്പുമണികൾ കൊണ്ടുണ്ടാക്കിയ
അപ്പങ്ങൾ ഒന്നൊന്നായി
അടുക്കളയിൽ നിന്ന്
അപ്രത്യക്ഷമാകാനും തുടങ്ങി
---------------------------------------
*ടി എസ് എലിയറ്റിന്റെ യൂറോപ്പിൽ നിന്നു നീത്ഷേ വിളിച്ചു പറഞ്ഞത്
"മുഖം വിയർത്ത് നീ അപ്പം ഭക്ഷിക്കും "(ഉല്പത്തി പുസ്തകം: 3:19)"നീ മക്കളെ നൊന്തു പെറും. എന്നാലും നീ ഭർത്താവിനെ കാമിക്കും. അവൻ നിന്നെ ഭരിക്കുകയും ചെയ്യും"(ഉല്പത്തി പുസ്തകം: 3:16)
ഏദനിൽ നിന്നു
പുറത്താക്കിയപ്പോൾ
നെറ്റിയിൽ പൊടിഞ്ഞ
ആദ്യത്തെ വിയർപ്പുമണികൾ തുടച്ചുകൊണ്ട്
ഹവ്വ
ദൈവത്തെ
അത്ഭുതത്തോടെ നോക്കി.
എന്തിനെന്നു ചോദിക്കണമെന്ന്
അവൾക്കുണ്ടായിരുന്നു
ആദം
ചൂണ്ടുവിരലുകൾ
ചുണ്ടുകൾക്ക് കുറുകെ വെച്ച്
നിശബ്ദതയുടെ ഒരു കുരിശുണ്ടാക്കി
ചോദ്യങ്ങളൊന്നും പാടില്ല പെണ്ണേ
ദൈവമാണ്
അനുസരിച്ചാൽ മതിയെന്ന്
ചുവന്ന കണ്ണുകൾ
ഭൂഗോള വിസ്തൃതമാക്കി
അന്നുമുതൽ ദിവസേനയെന്നോണം
അവൾ
അനുസരിച്ചു വരികയായിരുന്നു
എങ്കിലും
ചോദിക്കണമെന്നുണ്ടായിരുന്നു.
ആദത്തെ ഭയപ്പെട്ടുമാത്രം
അവന്റെ കണ്ണുരുട്ടലിൽ ചൂഴ്ന്നു നിന്ന
ഭീതിയെ വിചാരിച്ചുമാത്രം
നിശബ്ദയായി ഇരുന്നു
അപ്പോൾ,
ദൈവം മരിച്ചെന്ന്
ആരോ തരിശുഭൂമിയിൽ നിന്നു വിളിച്ചു പറയുന്ന*
വാക്കിന്റെ പ്രതിധ്വനി
അവൾ കേട്ടു.
വയലിൽ
ആദ്യം പൂത്ത ഗോതമ്പു ചെടിപോലെ
അവൾ
സന്തോഷവതിയായി.
മതി മറന്ന കാറ്റും കെട്ടഴിച്ചുവിട്ട പക്ഷിയുമായി
സൂക്ഷിച്ചു വെച്ചിരുന്ന ചോദ്യങ്ങൾ
ഒന്നൊന്നായി പുറത്തെടുത്ത്
ഉറക്കെ ചോദിക്കുവാൻ തുടങ്ങി.
ആദം
നിസഹായനായി
കൈമലർത്തി
ദൈവം മരിച്ചെന്ന്
ആരോ തരിശുഭൂമിയിൽ വിളിച്ചു പറയുന്നത്
അയാളും കേട്ടിരുന്നു
അതോടെ
വിയർപ്പുമണികൾ കൊണ്ടുണ്ടാക്കിയ
അപ്പങ്ങൾ ഒന്നൊന്നായി
അടുക്കളയിൽ നിന്ന്
അപ്രത്യക്ഷമാകാനും തുടങ്ങി
---------------------------------------
*ടി എസ് എലിയറ്റിന്റെ യൂറോപ്പിൽ നിന്നു നീത്ഷേ വിളിച്ചു പറഞ്ഞത്
ചൂണ്ടുവിരലുകൾ
ReplyDeleteചുണ്ടുകൾക്ക് കുറുകെ വെച്ച്
നിശബ്ദതയുടെ ഒരു കുരിശുണ്ടാക്കി - കിടിലം
:-) സന്തോഷം റോഷൻ
ReplyDeleteനിശ്ശബ്ദതയുടെ കുരിശ്. നീത്ഷേയ്ക്ക് ശേഷം കാലം കുറെ കഴിഞ്ഞപ്പോള്‍ ആ കുരിശ് പൂര്‍വാധികം ശക്തി പ്രാപിക്കുന്നു. നല്ല വരികള്‍, അനിലന്‍.
ReplyDeleteസന്തോഷം വിനോദ്. :-)
Deleteനിശ്ശബ്ദതയുടെ കുരിശ്. നീത്ഷേയ്ക്ക് ശേഷം കാലം കുറെ കഴിഞ്ഞപ്പോള്‍ ആ കുരിശ് പൂര്‍വാധികം ശക്തി പ്രാപിക്കുന്നു. നല്ല വരികള്‍, അനിലന്‍.
ReplyDeleteനല്ല എഴുത്ത് ... വരികള്‍ മനോഹരം
ReplyDeleteനന്ദി നിധീഷ്, നല്ല വാക്കുകൾക്ക്
Deleteആദമേ ,,,നിന്റെ കാര്യം
ReplyDeleteഎല്ലാ ആദങ്ങളുടേയും കാര്യം....
Deleteആദത്തിന്‍റെയും ഹവ്വയുടേയും പിന്നെ ദൈവത്തിന്‍റെയും കാര്യം കടുപ്പം തന്നെ...
ReplyDeleteകവിത ഇഷ്ടമായി കേട്ടൊ.
സന്തോഷം....
Delete:-)