Saturday, July 28, 2012

പാതി(രാ) ജീവിതങ്ങൾ



അധികമാരുമില്ലാത്ത
അരണ്ട ബാറുപോലുണ്ടതിശീതമായ്
പാതിരാത്രി
(നിശീഥിനിയെന്ന് പഴയകവികൾ)

മേഘവസ്ത്രസുതാര്യതയ്ക്കുള്ളിൽ
മുലയുലച്ചാടുകയാണ്
മദാലസ  നീല നഗ്നചന്ദ്രിക

ഒരു പെഗ്ഗ് ഹണീബിയിലേയ്ക്ക്
വഴുതിവീണുപോകുന്നുണ്ട്
ഐസ്ക്യൂബു പോലൊരു കൊള്ളിമീൻ

പാതയോരങ്ങളിൽ 
പ്രവാചകരെ വഴിതെറ്റിക്കുന്ന
പിഴച്ച നക്ഷത്രങ്ങൾ

മത്തുപിടിച്ചിട്ടാവണം
കിഴവൻ മരങ്ങൾ നിന്നിടത്തു നിന്നാടുന്നു
കാറ്റ്  തോളിൽ കൈയ്യിട്ട്
മരങ്ങളെ  വീഴാതെ ചുറ്റിപ്പിടിക്കുന്നു

തെരുവിനപ്പുറത്ത്
പെറുതികെട്ട പെണ്ണിനെപ്പോലൊരു
പട്ടിയുണ്ട്, കലിമൂത്ത്
നിർത്താതെ കുരച്ചുകൊണ്ടിരിക്കുന്നു
വിജനതയിൽ
ആരോടെന്നില്ലാതെ
ആർക്കുവേണ്ടിയുമല്ലാതെ..

വല്ലാത്തൊരലർച്ചയിൽ
മദ്യപൻ
കഥകളിക്കാരനായ്
വിചിത്രമാം പദങ്ങളാടുന്നു,
ചുവടു തെറ്റി വീഴുന്നു,
ചുറ്റിലും ഹാസ്യമുൽഭവിക്കുന്നു,
പല്ലുകൾ പരിഹാസപൂർവം നുറുങ്ങിച്ചിരിക്കുന്നു.

വേച്ചു വേച്ചിഴയും നിഴലിൻ 
വിറയാർന്ന  വിരലുകൾ
വീട്ടുചുമരിന്മേൽ
സ്വിച്ചിന്മേൽ
തബല വായിക്കുന്നു

അപരിചിത വിരല്പർശമേറ്റ പെണ്ണിനേപ്പോൽ
ബൾബുകൾ ഞെട്ടിയുണരുന്നു
ഇരുൾ
ഭയപ്പെട്ട്
തുണിവാരിയെടുത്ത്
പിന്നാമ്പുറത്തേയ്ക്കോടി മറയുന്നു

ഉള്ളിൽ നിന്നൊരു വെളിച്ചം
പിറുപിറുത്തുകൊണ്ട്
മുടിയും മുലയും കെട്ടിവെച്ചെഴുന്നേൽക്കുന്നു
ഒരു ശാപഗന്ധത്തോടെ
വാതില്പാളികൾ
രണ്ടായ് പിളർന്ന്
ഒരുവൾ മരം പോലെ
പുറത്തേയ്ക്ക് തലനീട്ടി നിൽക്കുന്നു
അവളുടെ ഇലകളിൽ
മർമ്മരം ചുഴലിചുറ്റിത്തിരിയുന്നു
അവളുടെ കണ്ണുകളിൽ
ഒരു പാതിരാ (കോപ)സൂര്യൻ ജ്വലിക്കുന്നു

ഇനിയാണ്
അതിവിലോല ലോലമായ്
അവളുടേയും പുനരവന്റെയും
പാതി(രാ) ജീവിതം

15 comments:

  1. ഇനിയാണ് പാതിരാജീവിതം

    നന്നായിട്ടുണ്ട്

    ReplyDelete
  2. ഗോപകുമാർ & അജിത് ... വളരെ സന്തോഷം വായിച്ച് അഭിപ്രായമറിയിച്ചതിനു...

    :-)

    ReplyDelete
  3. കവിതയുടെ വീഞ്ഞ് കുടിച്ചു മത്തായി .പാതിരാവില്ലായിതെ വരെ ..മുഖത്ത് നോക്കി പുകഴ്ത്തുന്നത് നന്നല്ല എന്നത് കൊണ്ട് ഒരു പുഞ്ചിരി തന്നു നടന്നു പോകുന്നു ..

    ReplyDelete
  4. അമ്പിന്റെ മുനയുള്ള ബിംബങ്ങൾ. പാതിജീവിതം നന്നായി ചിത്രീകരിച്ചു.

    ReplyDelete
  5. ഇവിടെ അനക്കം വച്ചു തുടങ്ങിയതു നന്നായി. ഈ കവിത മുമ്പു വായിച്ചു കമന്റെഴുതിയതു, അതിനു മറുപടി തന്നതും ഓര്‍ക്കുന്നു. അതുകൊണ്ടു കൂടുതല്‍ കമന്റുന്നില്ല.
    തുടരൂ. അപ്പോ നമ്മുടെ നോവല്‍..

    ReplyDelete
    Replies
    1. മുകിൽ, നോവൽ തൽക്കാലം നിർത്തിവെച്ചു... ഇനി ഒറ്റയടിക്ക് പുറത്തുവരുമെന്ന് കരുതുന്നു...

      Delete
  6. ഇഷ്ടമായിരിക്കുന്നു

    ReplyDelete