Tuesday, October 25, 2011

എന്റെ ഒരു പ്രത്യേകത

പച്ചമാങ്ങയെന്നു കേൾക്കുമ്പോൾ
എന്റെ വായിൽ
പുളിരസമുള്ള ഉമിനീരൂറിവരും

പച്ചമാങ്ങ എന്ന വാക്കിനും
പച്ചമാങ്ങയെപ്പോലെ തന്നെ പുളിയുണ്ടോ
എന്നാലോചിച്ചിരിക്കും ഒരു വേള

മാങ്ങയെന്നു കേൾക്കുമ്പോൾ
പുളിയ്ക്കുന്നത് എന്റെ പല്ലിലും
എന്റെ നാവിലും
എന്റെ വായിലുമാണല്ലോ

അപ്പോൾ ഞാനെങ്ങാനുമില്ലാതായാൽ
പച്ചമാങ്ങയെന്ന വാക്കിന്റെ
പുളിയും എന്നോടൊപ്പമില്ലാതാകുമല്ലോ

നോക്കണേ കൂട്ടുകാരാ
എന്റെയൊരു പ്രത്യേകത!

8 comments:

  1. എനിയ്ക്കു ശേഷം പ്രളയം.....

    ReplyDelete
  2. ചില ജീവിതങ്ങള്‍ പ്രത്യേകതകള്‍ നിറഞ്ഞതാണ്. മറ്റു ചിലത് 'പ്രത്യേകതകള്‍' സ്വയം കല്‍പ്പിക്കുന്നത് കൊണ്ട് പ്രത്യേകത കൈവന്നതുമാകാം... ചേര്‍ത്ത് വായിക്കാന്‍ ഒരുപാടുള്ള കുറച്ചു ലളിതമായ വരികള്‍ ..അഭിനന്ദനങ്ങള്‍ ..
    www.manulokam.blogspot.com

    ReplyDelete
  3. അതൊരു ഭയങ്കര പ്രത്യേകതയാണല്ലോ.. എന്നോര്‍ക്കുകയായിരുന്നു!

    ReplyDelete
  4. അമ്പമ്പട ഞാനേ! സംഭവം കലക്കി.

    ReplyDelete
  5. Comparing to ur other poems it is not upto the mark.

    ReplyDelete
  6. എന്റെ വായിലും ഉമിനീരുരി വരുന്നു....

    ReplyDelete
  7. അബ്ദുൾ മനാഫ്, മുകിൽ, ശ്രീനാഥൻ മാഷ്, ജിജോ, ശിഖണ്ഡി അഭിപ്രായങ്ങൾക്ക് നന്ദി! ജിജോ സാബ്, സംഗതി വാസ്തവമാകാം. ചില സംഗതി അതിന്റെ നിലവാരംകൊണ്ടല്ല സത്യസന്ധതകൊണ്ട് മാത്രം പ്രകാശിപ്പിക്കുന്നതാണ്. 'ആത്മ'ത്തിന്റെ മുഖത്തേയ്ക്കുള്ള ടോർച്ചടിക്കൽ മാത്രമാണത്...

    ReplyDelete
  8. സൃഷ്ട്ടികള്‍ തമ്മിലുള്ള ഒരു അറ്റാച്മെന്റ് അത്ഭുതകരം തന്നെ അല്ലെ

    ReplyDelete