Friday, April 19, 2013

ആയുധജന്മം

കഴിഞ്ഞ ജന്മത്തിലെ ആഗ്രഹം
വളരെ വലുതായിരുന്നു

ഒരണു ബോംബായി
ലണ്ടനിലോ
മാഡ്രിഡിലോ
ന്യൂയോർക്കിലോ
വീണു ചിതറി
നാഗരികതയെത്തന്നെ
ചാമ്പലാക്കണമെന്നായിരുന്നു 
മോഹം

ഈഡിപ്പസ് കോപ്ലക്സാണെന്ന്
മുത്തശ്ശൻ പറഞ്ഞു പേടിപ്പിച്ചു

എങ്കിലും ജനി സ്മൃതികളിലുണ്ട്,
കെടാതെ നീറുന്ന
പൂർവപുണ്യ പുരാവൃത്തങ്ങൾ

വെടിയുണ്ടയായും
ഡൈനമിറ്റായും
പീരങ്കിയായും
ശിലകളിൽ കുറിച്ചിട്ട
പലതരം വീരപരാക്രമ ഗാഥകൾ

ലിങ്കൻ, ഗാന്ധി എന്നിങ്ങനെ
പലതരം പാറക്കെട്ടുകളുടച്ചു കളഞ്ഞ
ഒറ്റവെടികൾ
പല മരണ മഹാ നൃത്തശാകളിലാടിത്തളർന്ന
വീര സംഗ്രാമ സ്ഫോടന സുഖങ്ങൾ

മാസം കരിയുന്ന മരുഭൂമികൾക്ക് കുറുകേ,
മഹാന്മാരുടെ രക്തത്തിനു മീതെ,
വിശന്നു കത്തുന്ന കുഞ്ഞുങ്ങളുടെ ഉടൽക്കാടിനു മീതെ,
അംഗ ഭംഗം വന്ന
ശകലിത ശരീര സമുദ്രങ്ങൾക്കു മീതെ,
തുഴഞ്ഞ്
തുഴഞ്ഞ്
ഞാനെത്തിയ തീരങ്ങളിൽ
കത്തിജ്വലിച്ചു നിന്നിരുന്നു,
കെട്ടുപോവാതെന്റെ
സ്വകാര്യ സ്വപ്നസൂര്യൻ

ഇപ്പഴും
ഒരു തീത്തരി മാത്രം മതി
സഹസ്രജന്മങ്ങളെ ചിതറിത്തെറിപ്പിക്കാൻ

സംഭരിക്കപ്പെട്ടിട്ടുണ്ട്
പള്ളിയുടേയും ക്ഷേത്രങ്ങളുടെയും
പായലുണങ്ങിയ പിൻ നിലങ്ങളിൽ
ഒരു വെള്ളിടി വള്ളിപ്പടർപ്പ് മാതിരി
ആരുമറിയാതെ
ആരുംതുറക്കാതെ പ്രാകൃത ജനിതക ശേഖരം
ഹിംസയുടെ നൂറ് കൊമ്പുകൾ

ഒരണു ബോംബായി
വലിയ നഗരങ്ങൾക്കു മീതെ വീണു ചിതറി
നാഗരികതയെത്തന്നെ
ചാമ്പലാക്കണമെന്നായിരുന്നു 
മോഹം

പക്ഷേ
പിഴച്ചു പിറന്നത്
ശിവകാശിയിൽ;
ദീപാവലിയ്ക്കോ വിഷുവിനോ
തിരുപ്പിറവിയുടെ വെളിച്ചം പരത്താനോ
കുട്ടികൾ പൊട്ടിച്ചു തീർക്കുന്ന
നിഷ്ഫലജന്മമായി

23 comments:

  1. പക്ഷേ
    പിഴച്ചു പിറന്നത്
    ശിവകാശിയിൽ;
    ദീപാവലിയ്ക്കോ വിഷുവിനോ
    തിരുപ്പിറവിയുടെ വെളിച്ചം പരത്താനോ
    കുട്ടികൾ പൊട്ടിച്ചു തീർക്കുന്ന
    നിഷ്ഫലജന്മമായി


    അതായാലും മതി.

    ReplyDelete
  2. ഒടുക്കം വെറുമൊരു പടക്കമായി...

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  3. തീവ്രവാദി കവിതയാണല്ലോ ഇക്കുറി.
    ത്രക്കും മോഹച്ചാൽ തൃശ്ശൂര് പൂരത്തിന് ഒരു കാച്ചങ്ങ്ട് കാച്ച് .

    ReplyDelete
    Replies
    1. പൂരമൊക്കെ ചെറിയ യുദ്ധങ്ങൾ തന്നെയല്ലേ ഭാനൂ...
      യുദ്ധങ്ങളുടെ ഒരു സ്വയംഭോഗം...

      Delete
  4. പാവമോ?
    പാത്തുപതുങ്ങിയിരിക്കയല്ലേ അവസരം കിട്ടാൻ...

    ReplyDelete
  5. ഏതായാലും പൊട്ടുന്നുണ്ടല്ലോ .. ഒന്ന് പൊട്ടാന്‍ പോലുമാകാതെ ചീറ്റിപ്പോകുന്ന എത്ര ജന്മങ്ങള്‍ വേറെ ...

    ReplyDelete
  6. അങ്ങനേയുമുണ്ട് ജന്മങ്ങൾ... :-)

    ReplyDelete
  7. ഇതി ബോംബ് തന്നെ

    ReplyDelete
  8. നന്നായിരിക്കുന്നു കവിത..നല്ല വരികൾ

    ReplyDelete
  9. പിഴച്ചു പിറന്നത്
    ശിവകാശിയിൽ;

    appo ivide enthandokke nadakkunnundulle..
    innanu meyaanirangiyathu

    ReplyDelete
    Replies
    1. ഇവിടെ വന്നത് കണ്ടില്ലാ, ഞാൻ എഫ് ബിയിൽ ടാഗ് ചെയ്തിരുന്നു മുകിൽ
      :-)

      Delete
  10. സ്വയംഭോഗം നല്ലതാണ്‌, ഒരു ബലാത്സംഗം തടയാനാവുമെങ്കില്‍...ബോംബിട്ട്‌ തകര്‍ക്കേണ്ടതായി ഒരു പാടുണ്ട്‌. നമുക്ക്‌ പടക്കം പൊട്ടിച്ചെങ്കിലും ആശ്വസിക്കാം. നല്ല കവിത.

    ReplyDelete
    Replies
    1. മനുഷ്യൻ അവന്റെ/അവളുടെ ഹിംസാവാസനകളെ സ്ഫോടനയുക്തികളെ, മറികടക്കാനുപയോഗിക്കുന്ന പലതരം പ്രയോഗങ്ങളിലൊന്നാണ് പടക്കം പൊട്ടിക്കലും കരിമരുന്നു പ്രയോഗവും... നാമതിലൂടെ ഒരു നാഗരികതയെ ഉണ്ടാക്കിയെടുക്കുന്നു.
      പറഞ്ഞപോലെ,സ്വയംഭോഗം നല്ലതാണ്‌, ഒരു ബലാത്സംഗം തടയാനാവുമെങ്കില്‍......

      Delete
  11. ഈ പടക്കം പൊട്ടിയപ്പോൾ ഒരു കാര്യം ഉറപ്പിച്ചു
    ഞാൻ ഇന്ന് പടക്കം പേടിക്കുന്ന ഒരു കുട്ടി തന്നെ
    വെറും ഭീരു
    പടക്കമായി പൊട്ടുവാൻ അടുത്ത ജന്മ കാത്തിരിക്കാം
    ഒരിറ്റു ദൈര്യത്തിനു അത് വരെ കാതു പൊത്താല്ലൊ
    അറിഞ്ഞു ദൈവം കണ്ണടക്കാനൊരു വരം തന്നതിനാൽ

    ReplyDelete
  12. ഈ കവിത പടക്കമല്ല...ഒന്നാന്തരം അണുബോംബ് തന്നെ..

    ReplyDelete
  13. ശിവകാശി പടക്കം ആരെയും കൊല്ലായാനായല്ലല്ലോ .. :)

    ReplyDelete
  14. പലപ്പോഴും ശിവകാശി പടക്കത്തിനുമുണ്ട് ഒരു കൂട്ട ഭോഗത്തിനുള്ള ശേഷി.

    ReplyDelete