അമ്മേ ദേ വന്ന് നോക്ക്
അപ്പന്റെ ജഡം ഫേസ്ബുക്കില്
മോന്റെ നിലവിളിയും
കരിയാൻ വെമ്പി നിൽക്കുന്ന മുട്ടയപ്പത്തിന്റെ മണവും
ഇടകലർന്ന നല്ല പരുപരുത്ത നട്ടുച്ച നേരത്ത്
സൗദാമിനി
തപ്പിത്തടഞ്ഞ്
കൈതുടച്ച്
ലാപ്പ് ടോപ്പിന്റെ മുന്നിലെത്തുന്നു
ശരിയാണല്ലോ
സൂക്ഷിച്ചു നോക്കുന്നു സൗദാമിനി
കണ്ണ് വട്ടം പിടിച്ച് പിന്നെയും നോക്കുന്നു സൗദാമിനി
നീണ്ട് മലർന്ന്
കണ്ണ് തുറിച്ച്
കൈയ്യും കാലും ചതഞ്ഞരഞ്ഞ്
അങ്ങോരുടെ തന്നെ ജഡം.
പെട്ടെന്നൊരു മഞ്ഞുകാലം
നെറുകന്തല വരെ പെരുത്തു കേറി
സൗദാമിനി അയ്യോ അമ്മേ നാട്ടുകാരേയെന്ന്
പരമാവധി ഉച്ചത്തിൽ
ലൗഡ് സ്പീക്കറിനെ അനുസ്മരിപ്പിക്കുന്ന വോളിയത്തിൽ
സഹായത്തിനു വിളിക്കുന്നു
ശരിയാണല്ലോ
കൈകാലുകളറ്റ്
ചിറികോടി
രക്തമെല്ലാം തറയിലേയ്ക്കൊഴുകിപ്പരന്ന്
വണ്ടി കേറിയ പോലെ കിടപ്പിലാണല്ലോ
കുഞ്ഞപ്പൻ.
കുഞ്ഞപ്പനിതെന്നാ പറ്റിയെന്ന്
മൂക്കത്ത് വിരലുവെയ്ക്കുന്നുണ്ട് , നാട്ടുകാര്
മുട്ടയപ്പം കരിയുന്നുണ്ട്
അടുക്കള പുകയുന്നുണ്ട്
എനിയ്ക്കൊന്നുമറിയാമ്മേലേന്ന്
സൗദാമിനി കരയുന്നുണ്ട്
ഞെഞ്ചത്തടിച്ച്
കരള് തല്ലിച്ചതയ്ക്കുന്നുണ്ട്
ഒന്നുമറിയാണ്ട്
മക്കളും കൂടെ കരയുന്നൊണ്ട്
ദേ ഇപ്പ വരാന്നു പറഞ്ഞോണ്ടെറങ്ങിയതാ,
നേരം പെരപെരാന്നു വെളുത്തപ്പോ.
കാണാണ്ടായപ്പം ഞാങ്കരുതി
അങ്ങാടീലെങ്ങാനും പോയതാന്ന്
കെ എസ് എഫീലു ചിട്ടിപ്പണം കെട്ടാൻ പോയതാന്ന്
മോൾടെ ടീച്ചറെക്കാണാൻ പോയതാന്ന്
മോണിങ്ങ് ഷോയും കഴിഞ്ഞ്
ഉച്ചയൂണിനു മുമ്പിങ്ങെത്തുമെന്ന്
ചതിച്ചല്ലോ ഭഗവതീ
കെടപ്പ് കണ്ടില്ലേ…
പെണ്ണുങ്ങൾ വന്ന്
ഉള്ളിലേക്ക്
തണുത്തവാക്കുകൾ ഒഴിച്ചു കൊടുക്കുന്നുണ്ട്
സങ്കടം മൂക്കുചീറ്റിക്കളയുന്നുണ്ട്
കോന്തലകൊണ്ട് കണ്ണീരൊപ്പി നീക്കുന്നുണ്ട്
കണ്ണിലിപ്പോൾ കരിന്തിരി പുകയുന്നുണ്ട്
വന്ന വന്ന
പുരുഷന്മാർ
ഫേസ് ബുക്കിന്റെ മുൻപിൽ ശവത്തിനു കാവലാണ്
ഈച്ചയാട്ടണമെന്ന് കരുതുന്നുണ്ട്
സാമ്പ്രാണി കത്തിയ്ക്കണമെന്നു വിചാരിക്കുന്നുണ്ട്.
പന്തലിടണമെന്നുംനാലുപാടുമോടണമെന്നും
ആലോചിക്കുന്നുണ്ട്
പലരും കൂടിയാലോചിക്കുന്നുണ്ട്.
മിഴിച്ചു നിക്കാണ്ട്
ആരേലുമൊന്ന് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്.
നാരായണൻ ചേട്ടാ
നിങ്ങളൊന്നകത്ത് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്
സൗദാമിനി
ഞങ്ങളെന്നാ ചെയ്യാനാ
ഇതിനകത്തോട്ടെങ്ങനെ കേറാനാ
അവന്റെ മൊബൈലാണെങ്കിൽ സ്വിച്ചോഫാ
ഈ കുന്ത്രാണ്ടത്തിലിങ്ങനെ കെടന്നാ
ഞങ്ങളെന്നാ ചെയ്യാനാ?
എല്ലാരും കൈമലർത്തി
ഫെയ്സ് ബുക്കിൽക്കിടന്ന ജഡം
നേരത്തോട് നേരമാകാനുള്ള ദൂരം പാതി പിന്നിട്ടു
മക്കടപ്പന്റെ ജഡം
ആരും തൊടാതെ
ഈച്ചയാർത്ത്
ഫേസ് ബുക്കിൽ തന്നെ കിടപ്പുണ്ട്
ആംബുലൻസ് വരുന്നതും കാത്ത്.
നന്നായി എഴുതി
ReplyDeleteഇടയ്ക്കു ശവത്തെ ലൈക്കിയവരും കാണും
ReplyDeleteആശംസകള്‍
മക്കടപ്പന്റെ ശവത്തിനൊരു ലൈക്ക്
ReplyDelete(സത്യം പറയട്ടെ, ഫേസ് ബുക്കിനെ സംബന്ധിച്ച അനേകരചനകള്‍ വായിച്ചിട്ടുണ്ട്. പക്ഷെ ഇത്ര ഇഷ്ടപ്പെട്ടതൊന്നില്ല ഇതുവരെ)
ഫേസ് ബുക്കിലൊരു ലിങ്ക് കൊടുക്കട്ടെ
നന്നായി ഇഷ്ടമായി
Deleteഈശ്വരാ.. നാളെ ഇങ്ങനെയുമോ ??
ReplyDeleteഫേസ്ബുക്കില്‍ അജിത് ചേട്ടന്‍ ഇട്ട ലിങ്ക് വഴിയാ വന്നത്. കൊള്ളാം നല്ല രസത്തില്‍ വായിച്ചു... ഹാസ്യത്തില്‍ പൊതിഞ്ഞ നല്ല സൃഷ്ടി.. ആശംസകള്‍
ReplyDeletehahahha അത് കലക്കി ,ഇനി മക്കടപ്പന്റെ ജഡം എനിക്ക് ടാഗ് ചെയ്യുമോ ആവോ ??
ReplyDeleteമക്കടപ്പന്‍റെ ശവത്തിനു ഒരു ലൈക്കും ഷഹരും ..ഒരു പാട് ഇഷ്ടമായി..
ReplyDeleteപൊളപ്പന്‍...
ReplyDeleteഹഹഹ , ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി . കുറച്ചു ദിവസം മുന്‍പ് ഒരു പയ്യന്‍ തന്റെ പിതാവിന്റെ മൃതദേഹം ഫെയിസ് ബുക്കില്‍ അപ്‌ലോഡ് ചെയ്ത വാര്‍ത്ത കേട്ടിരുന്നു, ലൈക് കിട്ടാനായി ...
ReplyDeleteadipoli
ReplyDeleteഅതിനും വേണം ഒരു ലൈക് !
ReplyDeleteഹ! കവിത!
ReplyDeleteഅവസാനം മക്കടപ്പന് അമ്പതു ലൈക്കും , അമ്പതു ഷെയറും ... ഹോ സമ്മതിക്കണം ഭായ്... :)
ReplyDeleteപെടപെടപ്പന്‍.
ReplyDeleteGavitha
ReplyDeleteആധുനികം. അത്യന്താധുനികം.
ReplyDeleteസമകാലിക സംഭവങ്ങളിലേക്ക് ഒരു ചൂണ്ടുവിരല്‍
നന്നായിട്ടുണ്ട് അനില്‍
അജിത്തേട്ടൻ വഴിയെത്തിയതാ..,
ReplyDeleteവളരെ നന്നായി സമകാലീൻ സംഭവങ്ങൾ ആവിഷ്കരിച്ചു.., നന്നായി..
Congrats....super.....
ReplyDeleteഹിഹീ... ഫെയ്സ്ബുക്കാണ് ഇപ്പോ ജീവിതം..!!
ReplyDeleteവളരെ ഇഷ്ടമായി. Ajith ഭായ് പറഞ്ഞാണ് വന്നത്. നല്ലതാവുമെന്നു ഉറപ്പായിരുന്നു
ReplyDeleteസത്യം പറയട്ടെ, ഫേസ് ബുക്കിനെ സംബന്ധിച്ച അനേകരചനകള്‍ വായിച്ചിട്ടുണ്ട്. പക്ഷെ ഇത്ര ഇഷ്ടപ്പെട്ടതൊന്നില്ല ഇതുവരെ
ReplyDeleteവളരെ ഇഷ്ടമായി.
ReplyDeleteമക്കടപ്പൻ ആഡ് എ ഫോട്ടോ ഓഫ് യൂ ഓൺ ഫേയ്സ് ബുക്ക്.
ReplyDeleteഅങ്ങനേയും ഒരു ദിവസം വരും. ഹമ്പമ്പോ....
ഇതൊര് കവിതയാക്കി മുറിച്ചെഴുതുന്നതിനേക്കാൾ രസം, വരികൾ പിരിക്കാതെ ആവശ്യമുള്ളീടത്ത് കുത്തും കോമയുമിട്ട് തിരിച്ച് ഒരു മിനിക്കഥയാക്കുന്നതായിരുന്നു.
നല്ല രസമുണ്ട് വായിക്കാൻ.
ആശംസകൾ.
ആശംസകള്‍
ReplyDeleteഎനിക്കു വളരെ വളരെ അധികം ഇഷ്ടമായ ഒരു രചന , ആശംസകള്‍
ReplyDeleteഒരു ലൈക്ക്
ReplyDeleteരസകരം ... ശവങ്ങള്‍ ഇങ്ങിനെയും ആകുന്ന കാലം വിദൂരമല്ലല്ലേ?
ReplyDeleteനന്നായി.........
ReplyDeletegud 1..
ReplyDeleteഇത് ഉത്തരാധുനികതയെയും മറികടന്നു പോയി ഹഹ്ഹ
ReplyDeleteഅവസാനം അപ്പന്റെ ജഡത്തിന് എന്റെ വക ഒരു ലൈക്ക്
ReplyDeleteഞാനും അജിത്തേട്ടൻ വഴിയെത്തിയത് അപ്പൻറെ ജഡം കാണാൻ ഞെട്ടിപ്പോയി കേട്ടോ.. കരഞ്ഞ് മൂക്ക് പിഴിഞ്ഞോണ്ട് ഫെയ്സ്ബുക്കിൽ ലൈക്കിയിരിക്കുവാണ് കാഴ്ചക്കാരൻ
ReplyDeleteനന്നായിരിക്കുന്നു..
ReplyDeleteആശംസകൾ...
ഒരു ലൈക്ക്, എന്റെയും ..
ReplyDeleteFAce book illenkil avar ee kaaryam ariyaathe poyene alle...appo FB kkoru like irikkatte
ReplyDeleteഅപ്പനെ വടിയാക്കി അപ്‌ലോഡുചെയ്യുന്ന കാലത്തിന് പറ്റിയ കവിത ....ഒരുപാടു ലൈക്കി മാഷേ .
ReplyDeleteകവിയുടെ പരിഹാസം കുറിക്കു കൊള്ളുന്നു.
ReplyDeleteഅനിലന്‍ മാഷേ ...ഉഗ്രന്‍
ReplyDeleteഅടിപൊളിയായിട്ടുണ്ട്..............
ReplyDeleteഒരുപാടു പേരു ലൈക്കിയല്ലേ... ഫേസ്ബൂക്ക് അത്ര വലിയ ഭാഗമാണു. അപ്പന്റെ ജഡം പിരുപിരാന്നു കയറിപ്പോയി മനസ്സിലേക്ക്..
ReplyDeleteഅതിനു കിട്ടിയ കമന്റ്സ് കൂടെ കൊടുക്കമായിരുന്നു
ReplyDeleteblog vitto
ReplyDelete